KGF 2 moves towards 1200 crore club: യഷിന്‍റെ 'കെജിഎഫ് 2' തിയേറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററുകളിലെത്തി ഒരു മാസം പിന്നിടുമ്പോഴും ബോക്‌സ്‌ഓഫിസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. 1000 കോടി ക്ലബ്ബില്‍ അനായാസം എത്തിച്ചേര്‍ന്ന 'കെജിഎഫ് 2' ഇപ്പോള്‍ 1200 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഈ റെക്കോഡ് ഭേദിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.
Yash's film maintains pace: യഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത 'കെജിഎഫ് 2' ഏപ്രില്‍ 14നാണ് തിയേറ്ററുകളിലെത്തിയത്. ദളപതി വിജയ്‌യുടെ 'ബീസ്‌റ്റി'നൊപ്പം ബോക്‌സ്‌ഓഫീസിലും ചിത്രം ഏറ്റുമുട്ടി. ലോകമെമ്പാടുമുള്ള ബോക്‌സ്‌ഓഫീസില്‍ 'കെജിഎഫി'ന് ആധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞു.
KGF 2 collection: ലോകമെമ്പാടുമായി സിനിമ ഇതുവരെ നേടിയ കലക്ഷന്‍ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. 1169.71 കോടി രൂപയാണ് 'കെജിഎഫ് 2' ഇതുവരെ നേടിയതെന്ന് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്‌തു. '720.31 കോടി രൂപയാണ് ആഗോള തലത്തില്‍ ആദ്യ വാരം ചിത്രം നേടിയത്. 223.51 കോടി രൂപ രണ്ടാം വാരവും, 140.55 കോടി രൂപ മൂന്നാം വാരവും ചിത്രം സ്വന്തമാക്കി.
KGF 2 maintains pace at box office: നാലാം വാരം ആദ്യ ദിനത്തില്‍ 11.46 കോടി രൂപയും, രണ്ടാം ദിനം 8.90 കോടിയും, മൂന്നാം ദിനം 24.65 കോടിയും, നാലാം ദിവം 25.42 കോടിയും, അഞ്ചാം ദിനം 8.07 കോടിയും, ആറാം ദിനം 6.84 കോടിയുമാണ് കെജിഎഫ് 2 വാരിക്കൂട്ടിയത്. ആകെ 1169.71 കോടി രൂപയും. സ്വപ്‌ന യാത്ര തുടരുന്നു.' -മനോബാല വിജയബാലന്‍ കുറിച്ചു.