കേരളം

kerala

ETV Bharat / entertainment

മാസ്‌ ആയി റോക്കി ഭായുടെ രണ്ടാം വരവ്‌; പ്രേക്ഷക പ്രതികരണം പുറത്ത്‌ - KGF 2 Kerala theatre response

KGF 2 audience response: പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെ 'കെജിഎഫ്‌ 2'. ആദ്യ ദിനം തന്നെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്‌.

KGF 2 audience response  Yash movie KGF  റോക്കി ഭായുടെ രണ്ടാം വരവ്‌  KGF 2 Kerala theatre response  KGF 2 cast and crew
മാസ്‌ ആയി റോക്കി ഭായുടെ രണ്ടാം വരവ്‌; പ്രേക്ഷക പ്രതികരണം പുറത്ത്‌

By

Published : Apr 14, 2022, 10:31 AM IST

KGF 2 audience response: തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാഷ്‌ ചിത്രം 'കെജിഎഫ്‌ 2' തിയേറ്ററുകളിലെത്തി. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരുന്ന ചിത്രം കൂടിയാണിത്. കൊവിഡ്‌ സാഹചര്യത്തില്‍ നിരവധി തവണ റിലീസ്‌ മാറ്റിവച്ച ചിത്രം ഒടുവില്‍ തിയേറ്ററുകളിലെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. ആദ്യ ദിനം തന്നെ 'കെജിഎഫ്‌ 2'ന്‌ വന്‍ വരപ്പോല്‍പ്പാണ് ലഭിച്ചിരിക്കുന്നത്‌.

റിലീസിങ്‌ കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളാണ് റോക്കി ഭായും കൂട്ടരും സൃഷ്‌ടിച്ചിരിക്കുന്നത്‌. തിയേറ്ററുകളെ ഇളക്കിമറിച്ച്‌ മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നഡ ഉള്‍പ്പടെയുള്ള ഭാഷകളില്‍ 'കെജിഎഫ്‌ 2' പ്രദര്‍ശനത്തിനെത്തി. 'കെജിഎഫ്‌ 2'വിലെ മാസ്‌ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്‌.

KGF 2 Kerala theatre response: കേരളത്തിനും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. കെജിഎഫിന്‍റെ രണ്ടാം വരവ്‌ നിരാശപ്പെടുത്തിയില്ല എന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്‌. 'ഇന്ത്യന്‍ സിനിമയെ മറ്റൊരു തലത്തിലേക്ക്‌ എത്തിക്കാന്‍ യാഷിന് സാധിച്ചു'. 'തിയേറ്ററില്‍ തന്നെ സിനിമ കാണണം'. 'ഓരോ നിമിഷവും ആസ്വദിച്ചു'. 'ബോക്‌സ്‌ ഓഫീസില്‍ 'കെജിഎഫ്‌ 2' വെന്നിക്കൊടി പാറിക്കും'. 'റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതും'. 'രണ്ടാം പകുതി വേറെ ലെവല്‍' - എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങള്‍.

KGF 2 cast and crew: പ്രശാന്ത്‌ നീല്‍ ആണ് സംവിധാനം. കോലാറിന്‍റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്‌. സഞ്ജയ്‌ ദത്ത്‌, പ്രകാശ്‌ രാജ്‌, രവീണ ടണ്‍ഡന്‍, മാളവിക അവിനാശ്‌, ശ്രിനിഥി ഷെട്ടി, ഈശ്വരി റാവു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്‌. 2018 ഡിസംബര്‍ 21നാണ് 'കെജിഎഫി'ന്‍റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്‌.

Also Read: റോക്കിങ്‌ സ്‌റ്റാറിന്‍റെ റോക്കിങ്‌ ചിത്രങ്ങള്‍...

ABOUT THE AUTHOR

...view details