Yash in Kochi: ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കെജിഎഫ് 2'. കൊവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് മാറ്റിവച്ച ചിത്രം ഏപ്രില്‍ 14നാണ് തിയേറ്ററുകളിലെത്തുക. ചിത്രം റിലീസിനോടടുക്കുമ്പോള്‍ പ്രമോഷന്‍ പരിപാടികളും തകൃതയാ നടക്കുകയാണ്.
KGF 2 promotions: പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ യാഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ലുലു മാളിലും മാരിയറ്റ് ഹോട്ടലിലും നടന്ന പരിപാടികളില്‍ താരം പങ്കെടുത്തു. കൊച്ചിയിലെത്തിയ യാഷിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
Yash Mohanlal dialogues: വേദിയില്‍ മലയാള സിനിമയിലെ ഡയലോഗ് പറഞ്ഞാണ് യാഷ് ആരാധകരെ ആവേശത്തിലാഴ്‌ത്തിയത്. 'മലയാള സിനിമ കാണാറുണ്ടോ' എന്ന ചോദ്യത്തിന്, ഉണ്ടെന്ന് പറഞ്ഞ യാഷ്, മോഹന്‍ലാലിന്‍റെ 'നീ പോ മോനെ ദിനേശാ' എന്ന ഡയലോഗ് പറഞ്ഞ് ഏവരെയും അതിശയിപ്പിച്ചു. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ഭീഷ്‌മ പര്‍വ്വ'ത്തിലെ 'ചാമ്പിക്കോ' എന്ന ഡയലോഗും യാഷ് പറഞ്ഞു.
മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്‌ടമെന്ന ചോദ്യത്തിന് രണ്ട് പേരെയും ഇഷ്‌ടമാണെന്നും ഇരുവരും ഇതിഹാസങ്ങളാണെന്നും താരം പറഞ്ഞു. ഇവര്‍ക്കൊപ്പം താന്‍ സമയം ചിലവഴിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുമായി സംസാരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും യാഷ് പറഞ്ഞു.
Supriya in KGF 2 promotions: 'കെജിഎഫ് 2' മലയാളം പതിപ്പ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. 'ആടുജീവിതം' സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിരാജ് വിദേശത്തായതിനാല്‍ യഷിനെ സ്വീകരിക്കാന്‍ സുപ്രിയയാണ് എത്തിയത്. കെജിഎഫ് സിനിമയുടെ വലിയ ആരാധകരാണ് താനും പൃഥ്വിയുമെന്നും ഏപ്രില്‍ 14ന് എല്ലാവരും തിയേറ്ററുകളിലെത്തുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും സുപ്രിയ പറഞ്ഞു.