KGF Chapter 3: യഷിന്‍റെ 'കെജിഎഫ്: ചാപ്റ്റർ 2' വിജയകരമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിന്‍റെ ഗംഭീര വിജയത്തിനിടെ 'കെജിഎഫ്' ആരാധകര്‍ക്ക് മറ്റൊരു സന്തോഷം കൂടി നല്‍കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'കെജിഎഫ്' മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
KGF 3 will happen: 'കെജിഎഫ് 2'ന്‍റെ എന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. 'കെജിഎഫ്' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും ഒരുക്കുമെന്ന സൂചനയാണ് ചിത്രത്തിന്‍റെ പോസ്‌റ്റ് ക്രെഡിറ്റ് ഭാഗം നല്‍കുന്നത്. ആദ്യ ഷോയ്‌ക്ക് ശേഷം സിനിമയുടെ പ്രതികരണവുമായെത്തിയ നിരവധി പേര്‍ പോസ്‌റ്റ് ക്രെഡിറ്റ് ഉറപ്പായും കാണണമെന്ന് സൂചനയും നല്‍കുന്നു.
'സിനിമ അവസാനിച്ച ശേഷം പോകരുത്, സാധ്യതയുള്ള ഭാഗത്തിന് ഒരു പോസ്‌റ്റ് ക്രെഡിറ്റ് കാര്‍ഡ് കൂടിയുണ്ട് കെജിഎഫ് 3'. 'കെജിഎഫിന്‍റെ മറ്റൊരു സാധ്യത കൂടി വരുന്നു, കെജിഎഫ് 3 വരുന്നു'. -എന്നിങ്ങനെയാണ് കമന്‍റുകള്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഹാഷ്‌ടാഗ് കെജിഎഫ് 3യും ട്രെന്‍ഡിംഗില്‍ ഇടംനേടുകയാണ്.