Yash daughter viral video: ബോക്‌സ്‌ഓഫീസില്‍ ഗംഭീര വിജയം നേടി തിയേറ്ററുകളില്‍ ഇപ്പോഴും മികച്ച രീതിയില്‍ മുന്നേറുന്ന യഷ് ചിത്രമാണ് 'കെജിഎഫ് 2'. 'കെജിഎഫ് 2' ന്‍റെ വിജയ മൂഹൂര്‍ത്തങ്ങള്‍ യഷും തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ മകളുടെ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
Yash shared his daughter video: അച്ഛനോടുള്ള മകളുടെ സ്‌നേഹം പ്രകടമാകുന്ന വീഡിയോയാണ് യഷ് ഇന്‍സ്‌റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ 'ലവ് ലവ് റോക്കി ബോയി' എന്ന് പറയുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. റോക്കി ബോയിയെ കളിയാക്കിയുള്ള രാവിലെകള്‍ തുടങ്ങുന്നത് ഇങ്ങനെയാണെന്ന കുറിപ്പോടെയാണ് യാഷ് വീഡിയോ പങ്കുവച്ചത്.