KGF Yash fans:'കെജിഎഫ്' എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ യാഷ്, പ്രശാന്ത് നീല്‍ ചിത്രത്തിലൂടെ സിനിമ ലോകത്തെ നിറസാന്നിധ്യമായി മാറുകയായിരുന്നു. കേരളത്തിലടക്കം നിരവധി ആരാധകരെ നേടിയെടുക്കാന്‍ യാഷിന് സാധിച്ചു.
KGF 1 viral video: ഒരു സാധാരണ കുടുംബത്തില്‍ നിന്നും സൂപ്പര്‍ താര പദവിയിലേക്കുള്ള അദ്ദേഹത്തിന്‍റെ ചുവടുവയ്‌പ് പെട്ടെന്നൊരു ദിവസം കൊണ്ടായിരുന്നില്ല. അക്കാലത്തെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 2009ല്‍ സ്വന്തം സിനിമ പ്രമോട്ട് ചെയ്യാന്‍ ഓട്ടോ ഡ്രൈവറായി മാറിയ യാഷിന്‍റെ വീഡിയോ ആണിത്.