Yash about KGF chapter 2 dialogues: 'കെജിഎഫ്' എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് യാഷ്. പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുകയാണ് 'കെജിഎഫി'ന്‍റെ രണ്ടാം ഭാഗത്തിനായി. ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക. റിലീസിനടുക്കുന്ന ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ബ്രഹ്‌മാണ്ഡ ചിത്രം 'കെജിഎഫ് 2' നായി താന്‍ സംഭാഷണങ്ങള്‍ എഴുതിയെന്ന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് യാഷ്. 'കെജിഎഫ് 2' പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ മുതല്‍ എല്ലാത്തിന്‍റെയും ഭാഗമായിരുന്നു താന്‍ എന്നാണ് യാഷ് പറയുന്നത്.
'എനിക്ക് സംവിധായകന്‍ അങ്ങനെയൊരു ക്രെഡിറ്റ് തന്നെന്നേ ഉള്ളു. ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ മുതല്‍ എല്ലാത്തിന്‍റെയും ഭാഗമായിരുന്നു ഞാന്‍. ഓട്ടേറെ ആശയങ്ങള്‍, കഥാഭാഗങ്ങള്‍, സംഭാഷണങ്ങള്‍ ഞങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്‌തു. സംഭാഷണങ്ങളെഴുതി, മാറ്റിയെഴുതി, തിരുത്തി. അവസാന തിരക്കഥയില്‍ ഞാന്‍ നിര്‍ദേശിച്ച ചില സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടു എന്നേയുള്ളു.'- യാഷ് പറഞ്ഞു.
KGF Chapter 2 stars: 'കെജിഎഫ് ചാപ്‌റ്റര്‍ 1' ന്‍റെ തുടര്‍ച്ചയാണ് 'കെജിഎഫ് ചാപ്‌റ്റര്‍ 2'. 'കെജിഎഫ് 2'ല്‍ കന്നഡ താരം യഷ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കോലാറിന്‍റെ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്.