കേരളം

kerala

ETV Bharat / entertainment

വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്‌ - Will Smith apology

Will Smith banned from Oscars: വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്‌. 2022 ഏപ്രില്‍ എട്ട്‌ മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്‌.

Will Smith banned from Oscars for 10 years  Will Smith banned from Oscars  വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്‌  Will Smith wins best actor Oscar  Will Smith apology  Will Smith's apology post
വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്‌

By

Published : Apr 9, 2022, 8:55 AM IST

ലോസ്‌ ഏഞ്ചല്‍സ്‌: ഓസ്‌കാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്‌. 2022 ഏപ്രില്‍ എട്ട്‌ മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്‌. ഓസ്‌കാര്‍ വേദിയില്‍ അവതാരകന്‍ ക്രിസ്‌ റോക്കിന്‍റെ മുഖത്തടിച്ചതിനാണ് നടപടി.

Will Smith banned from Oscars: ഓസ്‌കാര്‍ അക്കാദമി ഓഫ്‌ ഗവേര്‍ണേഴ്‌സ്‌ ആണ് വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. ലോസ്‌ ഏഞ്ചല്‍സില്‍ ഇന്ന് ചേര്‍ന്ന അക്കാദമിയുടെ ബോര്‍ഡ്‌ ഓഫ്‌ ഗവര്‍ണേഴ്‌സ്‌ യോഗത്തിലാണ് തീരുമാനം. അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പടെ നേരിട്ടോ ഫലത്തിനോ അക്കാദമി പരിപാടികളിലും പങ്കെടുക്കാന്‍ വില്‍ സ്‌മിത്തിനെ അനുവദിക്കില്ലെന്ന്‌ ബോര്‍ഡ്‌ തീരുമാനിച്ചു. ഏപ്രില്‍ എട്ട്‌ മുതല്‍ തീരുമാനം പ്രാബല്യത്തിലായി.

അക്കാദമി പ്രസിഡന്‍റ്‌ ഡേവിഡ്‌ റൂബിനും സിഇഒ ഡോണ്‍ ഹഡ്‌സണും വെള്ളിയാഴ്‌ച പ്രസ്‌താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. അസ്വീകാര്യമായ പെരുമാറ്റമാണ് സ്‌മിത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി. 94ാമത്‌ ഓസ്‌കര്‍ അവാര്‍ഡ്‌ വിതരണ വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌.

ഭാര്യ ജാഡ പിങ്കെറ്റ്‌ സ്‌മിത്തിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ്‌ റോക്ക്‌ പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട സ്‌മിത്ത്‌ വേദിയിലേക്ക്‌ കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്‌തബ്‌ധനായ ക്രിസ്‌ മനസാന്നിധ്യം വീണ്ടെടുത്ത്‌ പരിപാടി തുടരുകയായിരുന്നു. തല മൊട്ടയടിച്ചാണ് ജാഡ പിങ്കെറ്റ്‌ സ്‌മിത്ത്‌ ഓസ്‌കര്‍ വേദിയിലെത്തിയത്‌. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത്‌ ക്രിസ്‌ റോക്ക്‌ അതേകുറിച്ച്‌ തമാശ പറഞ്ഞു.

തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ്‌ റോക്ക്‌ പറഞ്ഞത്‌. എന്നാല്‍ റോക്കിന്‍റെ തമാശ വില്‍ സ്‌മിത്തിന് സുഖിച്ചില്ല. വില്‍ സ്‌മിത്ത്‌ വേദിയിലേക്ക്‌ കയറിവന്ന്‌ റോക്കിന്‍റെ മുഖത്ത്‌ ശക്തിയായി അടിക്കുകയായിരുന്നു. പിന്നീട്‌ 'എന്‍റെ ഭാര്യയുടെ പേര്‌ നിന്‍റെ വായ കൊണ്ട്‌ പറഞ്ഞു പോകരുതെന്ന്‌' വില്‍ സ്‌മിത്ത്‌ ശക്തമായി താക്കീത്‌ നല്‍കുകയും ചെയ്‌തു.

Will Smith wins best actor Oscar: ഈ സംഭവത്തിന് ശേഷമായിരുന്നു വില്‍ സ്‌മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വന്നത്‌. 'കിങ്‌ റിച്ചാര്‍ഡ്‌' എന്ന ചിത്രത്തിലെ അഭിനയമാണ് വില്‍ സ്‌മിത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്‌. ഇതാദ്യമായാണ് വില്‍ സ്‌മിത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്നത്‌. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ കറുത്ത വംശജന്‍ കൂടിയാണ് വില്‍ സ്‌മിത്ത്‌.

Will Smith apology: പുരസ്‌കാരം സ്വീകരിച്ച വില്‍ സ്‌മിത്ത്‌ തന്‍റെ പെരുമാറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. തുടര്‍ന്ന് അക്കാദമിയില്‍ നിന്നും അദ്ദേഹം രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിശദമായ കുറിപ്പും താരം പങ്കുവച്ചിരുന്നു.

Will Smith's apology post: 'ഏത് രൂപത്തിലുമുള്ള ഹിംസ വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‌ഡയുടെ മെഡിക്കല്‍ കണ്ടീഷനെ കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.

ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.

ഓസ്‌കാര്‍ അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍. വിശ്വസ്‌തതയോടെ, വില്‍'- ക്രിസ്‌ കുറിച്ചു.

Also Read: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച്‌ വില്‍ സ്‌മിത്ത്‌; മാപ്പ്‌ പറഞ്ഞ്‌ താരം

ABOUT THE AUTHOR

...view details