മുംബൈ:തൻ്റെ ട്വീറ്റുകളിലൂടെയും സ്റ്റോറികളിലൂടെയും ബോളിവുഡിലെ മികച്ച അഭിനയ പ്രകടനങ്ങളിലൂടെയും എന്നും വാർത്തകളിൽ ഇടം പിടിക്കുന്ന വ്യക്‌തിയാണ് കങ്കണ റണാവത്ത്. മറ്റൊരു താരത്തിൻ്റെ വാക്കുകൾക്കും ഉണ്ടാക്കാനാകാത്ത തരംഗം കങ്കണ തൻ്റെ ട്വീറ്റുകളിലൂടെ സൃഷ്‌ട്ടിച്ചിട്ടുണ്ട്. ഒരവസരത്തിൽ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിന് കങ്കണക്ക് ട്വിറ്ററിൽ നിന്ന് വിലക്കും ലഭിച്ചിരുന്നു.
ഇടതുപക്ഷക്കാർ വിക്കി പീഡിയ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ് ഇടതു വിരുദ്ധ പ്രസ്‌താവനകൾക്ക് പേരു കേട്ട നടി ഇപ്പോൾ ഒരു പുതിയ പരാമർശവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. വിക്കിപീഡിയ എന്ന വെബ്‌സൈറ്റ് തന്റെ ജന്മദിനവും പശ്ചാത്തലവും ഉൾപ്പെടെയുള്ള വിവരങ്ങൾ വളച്ചൊടിച്ചെന്നാണ് താരം തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജന്മദിനം പോലും തെറ്റായി എഴുതി ചേർത്തു: വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്ന പോലെ തൻ്റെ ജൻമദിനം മാർച്ച് 20 അല്ലെന്നും അത് മാർച്ച് 23 ന് ആണെന്നും താരം വ്യക്തമാക്കി. വ്യാഴാഴ്ച ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലെ സ്റ്റോറി വിഭാഗത്തിലാണ് താരം ഈ വിവരമറിയിച്ചത്. "വിക്കിപീഡിയയെ ഇടതുപക്ഷക്കാർ പൂർണ്ണമായും ഹൈജാക്ക് ചെയ്തിരിക്കുന്നു" എന്നും കങ്കണ തൻ്റെ പോസ്റ്റിൽ പറഞ്ഞു.
തൻ്റെ ജന്മദിനം, ഉയരം, പശ്ചാത്തലം എന്നിവയുൾപ്പെടെ തന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും സൈറ്റിൽ പൂർണ്ണമായും തെറ്റായാണ് കാണുന്നത്. അത് ശരിയാക്കാൻ ഞങ്ങൾ എത്ര കഷ്ടപ്പെട്ടാലും അത് വീണ്ടും വികലമാക്കുന്നത് തുടരുകയാണ്. കങ്കണ പറഞ്ഞു.
മാർച്ച് 20 ന്, നിരവധി റേഡിയോ ചാനലുകളും, ഫാൻ ക്ലബ്ബുകളും, അഭ്യുദയകാംക്ഷികളും തനിക്ക് ജന്മദിനാശംസകൾ അയക്കാൻ തുടങ്ങിയിരുന്നു. അത് താൻ കാര്യമാക്കുന്നില്ല. എന്നാൽ തന്നെ ചൊടിപ്പിക്കുന്നതെന്താണെന്നു വച്ചാൽ വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റും, തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ളതുമാണ് എന്നതാണ്. അതുകൊണ്ട് താൻ വളരെ അസ്വസ്ഥയാണ് എന്നും കങ്കണ പറഞ്ഞു. തന്റെ ജന്മദിനം മാർച്ച് 20നല്ലെന്നും മാർച്ച് 23നാണെന്നും സ്റ്റോറിയിൽ കങ്കണ വ്യക്തമാക്കി.
also read:ഒടിടി റിലീസിനൊരുങ്ങി അക്ഷയ് കുമാറിൻ്റെ ‘ഓ മൈ ഗോഡ് 2
അടുത്തയാഴ്ച കങ്കണ തൻ്റെ 36-ാം പിറന്നാൾ ആഘോഷിക്കുകയാണ്. തൻ്റെ കഴിഞ്ഞ പിറന്നാളിന് താരം തൻ്റെ അനുയായികൾ നൽകിയ ഒരു പൂക്കൂടയും കയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആ സമയത്ത് സോഷ്യൽ മീഡിയയില്‍ വലിയ തരംഗമായിരുന്നു. തന്റെ സഹോദരി രംഗോലി ചന്ദേലിനൊപ്പം വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചതിന്റെ കുറച്ച് ചിത്രങ്ങൾ അന്ന് കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. കടുത്ത വിശ്വാസിയായ കങ്കണ ‘ജന്മദിനത്തിൽ സഹോദരിയോടൊപ്പം വിശുദ്ധ ദേവാലയം സന്ദർശിച്ച് ദൈവത്തിൽ നിന്ന് അനുഗ്രഹം വാങ്ങി’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്.
അതേ സമയം പ്രൊഫഷണൽ രംഗത്ത്, രാഘവ ലോറൻസിനൊപ്പം തമിഴിൽ ചന്ദ്രമുഖി 2 ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് കങ്കണ. പി വാസു സംവിധാനം ചെയ്യുന്ന ‘ചന്ദ്രമുഖി 2’, രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ഹിറ്റ് തമിഴ് ഹൊറർ കോമഡി ചിത്രമായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ്.
also read:സൂപ്പർമാൻ: ലെഗസി' സംവിധാനം ചെയ്യാൻ ഡിസി ചീഫ് ജെയിംസ് ഗൺ