SS Rajamouli says thankful to the people of Ukraine: 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുക്രൈനിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന് എസ് എസ് രാജമൗലി. യുക്രൈനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുറത്ത് 'നാട്ടു നാട്ടു' ഗാനം ചിത്രീകരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് രാജമൗലി.
Why Naatu Naatu shoot Presidential Palace of Kyiv: ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തുന്നത്. 'നാട്ടു നാട്ടു' ആദ്യം ചിത്രീകരിക്കാനിരുന്നത് ഇന്ത്യയിലായിരുന്നുവെന്നും എന്നാല്‍ മഴക്കാലം ആയതിനാലാണ് കീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുറത്ത് പുതിയ ലൊക്കേഷന്‍ കണ്ടത്തേണ്ടി വന്നതെന്നും രാജമൗലി പറയുന്നു.
SS Rajamouli about Naatu Naatu shoot:'നാട്ടു നാട്ടുവിനെ കുറിച്ച് പറയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരുന്നത് ലൊക്കേഷനാണ്. ഇത് ചിത്രീകരിച്ചിരിക്കുന്നത് കീവിലാണ്. യഥാര്‍ഥത്തില്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍. ഇത് യഥാര്‍ഥത്തില്‍ സംഭവിക്കേണ്ടി ഇരുന്നത് ഇന്ത്യയിലായിരുന്നു. പക്ഷേ മഴക്കാലം ആയതിനാല്‍ ഞങ്ങള്‍ ലൊക്കേഷനുകള്‍ക്കായി തിരയുകയായിരുന്നു. അങ്ങനെ ലൊക്കേഷനുകള്‍ക്കായി ഞങ്ങള്‍ ഈ സ്ഥലം കണ്ടെത്തുകയായിരുന്നു.
പ്രസിഡന്‍ഷ്യല്‍ പാലസ് ആയതിനാല്‍ മറ്റേതെങ്കിലും സ്ഥലം നോക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവര്‍ പറഞ്ഞു, ഇത് യുക്രൈന് ആണ്. നിങ്ങള്‍ക്കിവിടെ ജോലി ചെയ്യാം. യുക്രെനിയന്‍ ടീമിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. കൊട്ടാരത്തിന്റെ നിറങ്ങള്‍, കൊട്ടാരത്തിന്റെ വലിപ്പം, നര്‍ത്തകര്‍ക്ക് ആവശ്യമായ ഗ്രൗണ്ടിന്റെ വലിപ്പം എന്നിവയെല്ലാം കൃത്യമായ അളവിലായിരുന്നു'-രാജമൗലി പറഞ്ഞു.
RRR follows a pre Independence fictional story: 1920കളിലെ രണ്ട് യഥാര്‍ഥ ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരെ ചുറ്റിപ്പറ്റിയുള്ള സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് 'ആര്‍ആര്‍ആര്‍'. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ശ്രിയ ശരണ്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.