ഹൈദരാബാദ്: സോഷ്യൽ മീഡിയയില്‍ 'ആരാണ് നിങ്ങളുടെ ഗൈനാക്' എന്ന വ്യത്യസ്‌ത പോസ്റ്റ് പങ്കുവച്ച് സബ ആസാദ് (Who is your gynac Saba Azad cryptic post). താരം തന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. സബ എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസിലാക്കാൻ ആരാധകർ കഠിനമായി ശ്രമിക്കുമ്പോൾ സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷൻ പോസ്റ്റിന് ലൈക്ക് ചെയ്യുകയും ചെയ്‌തു (Hrithik Roshan liked the post).
ഇൻസ്റ്റഗ്രാമിലൂടെ 'ആരാണ് നിങ്ങളുടെ ഗൈനാക്' (Who's your gynac) എന്നെഴുതിയ ഒരു പോസ്റ്റ് താരം പങ്കിട്ടു. "ഈയിടെയായി എന്‍റെ മനസ്സിൽ ഒരു ചോദ്യം മാത്രം #WhosYourGynac?" എന്ന അടിക്കുറിപ്പോടെയാണ് സബ പോസ്റ്റില്‍ അവ്യക്തതകൾ നിറച്ചത്.
ALSO READ:'അവന്‍റെ ഫോട്ടോഗ്രഫിയെ കുറ്റം പറയാനാകില്ല'; ഹൃത്വിക് പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കിട്ട് സബ അസാദ്
സബ പോസ്റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെ, "#WhosYourGynac?" എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ചോദ്യങ്ങളും അഭ്യർഥനകളും കൊണ്ട് കമന്‍റ് സെക്ഷൻ നിറഞ്ഞു. ഏറ്റവും പുതിയ പോസ്റ്റ് സബയും ഹൃത്വിക്കും കുട്ടിയെ പ്രതീക്ഷിക്കുന്നു എന്ന രീതിയിലും വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ പ്രമോഷനെക്കുറിച്ചാണെന്നും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നു. സബ എന്താണ് സൂചിപ്പിക്കുന്നതെന്ന് നെറ്റ്‌സൈനുകൾ ഇതുവരെ ഡീകോഡ് ചെയ്‌തിട്ടില്ലെങ്കിലും, പ്രണയിനിയുടെ ഏറ്റവും പുതിയ പോസ്റ്റിന് ഹൃത്വിക്ക് അഭിപ്രായമൊന്നും പറയാതെ ലൈക്ക് ചെയ്‌തിരിക്കുകയാണ്.