കേരളം

kerala

ETV Bharat / entertainment

Weekend Blockbusters New Movie | 'ആർഡിഎക്‌സി'ന് ശേഷം റിവഞ്ച് ആക്ഷൻ ഡ്രാമയുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ; നായകൻ ആന്‍റണി വർഗീസ് - റിവഞ്ച് ആക്ഷൻ ഡ്രാമ

Antony Varghese As Hero : 'ആർഡിഎക്‌സ്' പോലെ വിശാലമായ ക്യാൻവാസിൽ, ബിഗ് ബജറ്റിൽ നിർമിക്കുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്

Weekend Blockbusters New Movie  Weekend Blockbusters New Movie After RDX  Antony Varghese as hero  Antony Varghese in Weekend Blockbusters New Movie  Antony Varghese  ആർഡിഎക്‌സ്  ആർഡിഎക്‌സിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്  വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് റിവഞ്ച് ആക്ഷൻ ഡ്രാമ  വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്  Weekend Blockbusters  സോഫിയ പോളിന്‍റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്  നവാഗതനായ അജിത് മാമ്പള്ളി  റിവഞ്ച് ആക്ഷൻ ഡ്രാമ  Revenge action drama
Weekend Blockbusters New Movie

By ETV Bharat Kerala Team

Published : Sep 12, 2023, 7:59 PM IST

സിനിമാസ്വാദകർക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ സിനിമയുമായി വീണ്ടും എത്തുന്നു (Weekend Blockbusters New Movie). 'ആർഡിഎക്‌സി'ന്‍റെ (RDX: Robert Dony Xavier) തകർപ്പൻ വിജയത്തിന് പിന്നാലെയാണ് സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രവുമായി എത്തുന്നത്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്‌ത തമിഴ് സംവിധായകൻ എസ് ആർ പ്രഭാകരൻ, സലീൽ മേനോൻ - രഞ്ജീത് കമല ശങ്കർ ( ചതുർമുഖം), ഫാന്‍റം പ്രവീൺ (ഉദാഹരണം സുജാത ), പ്രശോഭ് വിജയൻ (അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് അജിത് മാമ്പള്ളി സ്വതന്ത്ര സംവിധായകനാകാൻ ഒരുങ്ങുന്നത്. 'ആർഡിഎക്‌സ്' പോലെ തന്നെ വിശാലമായ ക്യാൻവാസിൽ, ബിഗ് ബജറ്റിലാകും ഈ ചിത്രത്തിന്‍റെയും നിർമാണം.

ആൻ്റണി വർഗീസാണ് (Antony Varghese) ഈ ചിത്രത്തിൽ നായകനെ അവതരിപ്പിക്കുന്നത്. 'മാനുവൽ' എന്നാണ് ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര്. ഷെയിൻ നിഗം, നീരജ് മാധവ് എന്നിവർക്കൊപ്പം ആന്‍റണിയും 'ആർഡിഎക്‌സി'ൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ മിന്നും പ്രകടനത്തിലൂടെ പ്രേക്ഷകരെ വീണ്ടും കയ്യിലെടുക്കാൻ മാനുവലായി ആന്‍റണി എത്തുകയായി.

കടൽ പശ്ചാത്തലമാക്കി, ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയായാണ് ഈ ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് വിവരം. താര നിർണയം പൂർത്തിയായി വരികയാണ്.

സെപ്റ്റംബർ പതിനാറിന് പൂജ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമാവുക. കൊച്ചി, ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ വച്ചാണ് ചിത്രത്തിന്‍റെ പൂജ നടക്കുക. രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

റോയലിൻ റോബർട്ട്, സതീഷ് തോന്നയ്‌ക്കൽ എന്നിവർക്കൊപ്പം സംവിധായകൻ അജിത് മാമ്പള്ളിയും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ രചിച്ചത്. ജിതിൻ സ്റ്റാൻ സിലോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് സാം സിഎസ് ആണ്.
കലാസംവിധാനം - മനു ജഗത്, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവഹണം - ജാവേദ് ചെമ്പ്, പിആർഒ - വാഴൂർ ജോസ്.

'മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം' തുടങ്ങി പ്രേക്ഷകര്‍ക്ക് നിരവധി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ബാനറായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. 'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിച്ച ചിത്രമായിരുന്നു 'ആർഡിഎക്‌സ്'. ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

READ ALSO:RDX Movie Special Shows : 'ഓണത്തല്ല്' കാണാൻ തിയേറ്ററുകളിലേക്ക് ഇടിച്ചുകയറി പ്രേക്ഷകർ ; സ്‌പെഷ്യൽ ഷോകളുമായി ആർഡിഎക്‌സ്

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ കഥയാണ് 'ആർഡിഎക്‌സ്' തിരശീലയിലേക്ക് പകർത്തിയത്. ബാബു ആന്‍റണി (Babu Antony), ലാല്‍ (Lal), ഐമ റോസ്‌മി സെബാസ്റ്റ്യന്‍ (Aima Rosmy Sebastian), മഹിമ നമ്പ്യാര്‍ (Mahima Nambiar), മാല പാര്‍വതി (Maala Parvathi), ബൈജു (Baiju) തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details