എറണാകുളം: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ സിനിമ രംഗത്തെ സ്‌ത്രീ കൂട്ടായ്‌മയായ വിമണ്‍ ഇന്‍ സിനിമ കലക്‌റ്റീവ്. വിജയ് ബാബുവിനെതിരെയുള്ള യുവ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ചാണ് ഡബ്ളിയുസിസി രംഗത്തെത്തിയത്. പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്നാണ് ഡബ്ളിയുസിസി പ്രതികരിച്ചത്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്നും ഡബ്ളിയുസിസി കുറിച്ചു.
Assaulted actress against Vijay Babu: യുവ നടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പങ്കുവച്ച് കൊണ്ടായിരുന്നു ഡബ്ളിയുസിസിയുടെ പ്രതികരണം. ഗുരുതരമായ ആരോപണങ്ങളാണ് വിജയ് ബാബുവിനെതിരെ യുവ നടി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വിജയ് ബാബു തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും, മദ്യം നല്‍കി അവശയാക്കി പലതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് വിജയ് ബാബു തന്‍റെ വയറ്റില്‍ ബലമായി ചവുട്ടിയെന്നും മുഖത്ത് കഫം തുപ്പിയെന്നും വിമണ്‍ എഗെയ്‌ന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്‍റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെ നടി വെളിപ്പെടുത്തി.
WCC against Vijay Babu: 'മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മിറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്‍റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.