അര്‍ജുന്‍ അശോകന്‍ Arjun Ashokan കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ഓളം' Olam. സിനിമയുടെ ട്രെയിലര്‍ Olam trailer പുറത്തിറങ്ങി. ഉദ്വേഗവും നിഗൂഢതയും നിറച്ച 2.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയത്.
അര്‍ജുന്‍ അശോകന്‍, നോബി മാര്‍ക്കോസ്, ലെന Lenaa, ഹരിശ്രീ അശോകന്‍, ബിനു പപ്പു തുടങ്ങിയവര്‍ ട്രെയിലറില്‍ മിന്നിമറയുന്നുണ്ട്. ട്രെയിലറില്‍, 'ഇത് കഴിച്ചാല്‍ ഓളം വരും' എന്ന ലെനയുടെ കഥാപാത്രത്തിന്‍റെ ഡലയോഗും ശ്രദ്ധേയമാണ്. പുതിയ ലഹരി മരുന്നിനെ കുറിച്ചാണ് ലെനയുടെ കഥാപാത്രം ഇപ്രകാരം പറയുന്നത് എന്നാണ് സൂചന.
ജീവിതവും ഫാന്‍റസിയും ഇടകലര്‍ത്തിക്കൊണ്ട് ഒരു സസ്‌പെന്‍സ്, ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഎസ് അഭിലാഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ലെനയും അഭിലാഷും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഓളം.
നേരത്തെ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. അര്‍ജുന്‍ അശോകന്‍ ആയിരുന്നു ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററില്‍ Olam first look poster. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ പ്രത്യക്ഷപ്പെടുന്നത്.
മകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകനും വേഷമിടുന്നുണ്ട്. സുരേഷ്, ചന്ദ്ര മേനോന്‍, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. പുനത്തില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൗഫല്‍ പുനത്തിലാണ് സിനിമയുടെ നിര്‍മാണം. അരുണ്‍ തോമസ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക.
നീരജ് രവി, അഷ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. ഷംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കും. കലാസംവിധനം - വേലു വാഴയൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ - ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍; മേക്കപ്പ് - ആര്‍ജി വയനാടന്‍, റഷീദ് അഹമ്മദ്; സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - മിറാഷ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വസീം ഹൈദര്‍, കോ പ്രൊഡ്യൂസര്‍ - സേതുരാമന്‍ കണ്‍കോള്‍.
2017ല്‍ റിലീസായ 'പറവ'യിലൂടെയാണ് അര്‍ജുന്‍ അശോകന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടന്‍ സൗബിന്‍ ഷാഹിറിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു 'പറവ'. എന്നാല്‍ 2012ല്‍ പുറത്തിറങ്ങിയ 'ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്' എന്ന സിനിമയിലൂടെയാണ് അര്‍ജുന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. 'പറവ'യ്‌ക്ക് ശേഷം 'ബി ടെക്ക്', 'ജൂണ്‍', 'വരത്തന്‍', 'ഉണ്ട', 'സൂപ്പര്‍ ശരണ്യ', 'ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അര്‍ജുന്‍ തിളങ്ങി.
അതേസമയം 'ത്രിശങ്കു' Thrishanku ആണ് അര്‍ജുന്‍ അശോകന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. മെയ് 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ 23നാണ് നെറ്റ്‌ഫ്ലിക്‌സില്‍ റിലീസിനെത്തിയത്. നവാഗതനായ അച്യുത് വിനായകന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ അന്ന ബെന്‍ Anna Ben ആണ് നായികയായെത്തിയത്. മനോഹരമായൊരു പ്രണയവും സമാന്തരമായുള്ള ഒരു പ്രണയ തകര്‍ച്ചയുമാണ് 'ത്രിശങ്കു' പറയുന്നത്.
Also Read:അഭിനേത്രിയില്‍ നിന്ന് തിരക്കഥാകൃത്തിലേക്ക് ; ലെനയുടെ രചനയില്‍ ഓളം