കേരളം

kerala

ETV Bharat / entertainment

Voice Of Sathyanathan On OTT Release: വോയ്‌സ് ഓഫ് സത്യനാഥന്‍ ഇപ്പോള്‍ ഒടിടിയില്‍; ഇന്ത്യയ്‌ക്ക് പുറത്തുള്ളവര്‍ക്കും ദിലീപ് ചിത്രം കാണാം - Voice of Sathyanathan Collection

Voice of Sathyanathan on Manorama Max: ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തിയ ദിലീപിന്‍റെ വോയ്‌സ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിച്ചു.

Voice of Sathyanathan  Voice of Sathyanathan on OTT release  Dileep  വോയ്‌സ് ഓഫ് സത്യനാഥന്‍ ഇപ്പോള്‍ ഒടിടിയില്‍  വോയ്‌സ് ഓഫ് സത്യനാഥന്‍  ദിലീപ് ചിത്രം  Voice of Sathyanathan on Manorama Max  Voice of Sathyanathan on Simply South  Voice of Sathyanathan Collection  വോയ്‌സ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍
Voice of Sathyanathan on OTT release

By ETV Bharat Kerala Team

Published : Sep 21, 2023, 11:09 AM IST

ദിലീപിന്‍റേതായി (Dileep) ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' (Voice of Sathyanathan). തിയേറ്ററുകളില്‍ പൊട്ടിച്ചിരി വിടര്‍ത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് (Voice of Sathyanathan on OTT release).

ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇന്ന് (സെപ്‌റ്റംബര്‍ 21) മുതല്‍ മനോരമ മാക്‌സിലൂടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്‌ട്രീം ചെയ്യും (Voice of Sathyanathan on Manorama Max). ഇന്ത്യയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല, ഇന്ത്യയ്‌ക്ക് പുറത്തുള്ള സിനിമ പ്രേമികള്‍ക്കും ചിത്രം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിംപ്ലി സൗത്ത് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ഇന്ത്യയ്‌ക്ക് പുറത്തുള്ളവര്‍ക്ക് 'വോയ്‌സ് ഓഫ് സത്യനാഥന്‍' കാണാനാവുക (Voice of Sathyanathan on Simply South).

പ്രദര്‍ശന ദിനം മുതല്‍ ചിത്രത്തിന് തിയേറ്ററില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. റിലീസ് ദിനത്തില്‍ 1.8 കോടി രൂപയാണ് ചിത്രം ബോക്‌സോഫിസില്‍ നിന്നും നേടിയത്. ഒരാഴ്‌ച കൊണ്ട് ഒണ്‍പത് കോടി രൂപയും ചിത്രം സ്വന്തമാക്കിയിരുന്നു (Voice of Sathyanathan Collection).

Also Read:Oo Pardesi Song | വീണ നന്ദകുമാറിനൊപ്പം പുതിയ നഗരം ചുറ്റിക്കറങ്ങി ദിലീപ്; 'ഓ പര്‍ദേസി' വീഡിയോ ഗാനം പുറത്ത്

കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയിനറായാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍' തിയേറ്ററുകളില്‍ എത്തിയത്. ദിലീപ് നായകനായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതിഥി താരമായി അനുശ്രീയും പ്രത്യക്ഷപ്പെട്ടിരുന്നു.

കൂടാതെ ബോളിവുഡ് താരം അനുപം ഖേര്‍, സിദ്ദിഖ്, രമേഷ് പിഷാരടി, അലന്‍സിയര്‍ ലോപ്പസ്, ജാഫര്‍ സാദിഖ്, ജനാര്‍ദ്ദനന്‍, ബെന്നി പി നായരമ്പലം, ജോണി ആന്‍റണി, ജഗപതി ബാബു, മകരന്ദ് ദേശ്‌പാണ്ഡെ, ബോബന്‍ സാമുവല്‍, ഫൈസല്‍, അംബിക മോഹൻ, ഉണ്ണിരാജ, സ്‌മിനു സിജോ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

ഗ്രാന്‍ഡ് പൊഡക്ഷന്‍സ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ ദിലീപ്, എന്‍എം ബാദുഷ, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും അങ്കിത് മേനോന്‍ സംഗീതവും നിര്‍വഹിച്ചു.

ചീഫ് അസോസിയേറ്റ് - സൈലെക്‌സ്‌ എബ്രഹാം, അസോസിയേറ്റ് ഡയറ്‌കടര്‍ - മുബീന്‍ എം റാഫി, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യര്‍, കലാസംവിധാനം - എം ബാവ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിസ്‌സണ്‍ പൊടുത്താസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ഷിജോ ഡൊമനിക്, റോബിന്‍ അഗസ്‌റ്റിന്‍, ഡിസൈൻ - ടെൻ പോയിന്‍റ്, ഡിജിറ്റൽ മാർക്കറ്റിങ് - മാറ്റിനി ലൈവ്, സ്‌റ്റിൽസ് - ശാലു പേയാട്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിച്ചു.

Also Read:Voice of Sathyanathan| രണ്ടാം വാരം 10 കോടി; ദിലീപിന്‍റെ വോയ്‌സ്‌ ഓഫ് സത്യനാഥന്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ABOUT THE AUTHOR

...view details