കേരളം

kerala

ETV Bharat / entertainment

മംമ്‌തയും ഷൈനും സൗബിനും ഒന്നിക്കുന്നു; ലൈവ് ടീസര്‍ പുറത്ത് - ലൈവ് ടീസര്‍

നവ്യാ നായരെ നായികയാക്കി ഒരുക്കിയ 'ഒരുത്തീ'ക്ക് ശേഷമുള്ള വി കെ പ്രകാശ് ചിത്രമാണ് ലൈവ്. പ്രിയ വാര്യരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Live teaser released  Live teaser  Live movie  VK Prakash Mamta Mohandas Soubin Shahir starrer  VK Prakash  Mamta Mohandas  Soubin Shahir  ഒരുത്തീ  കെ പ്രകാശ് ചിത്രമാണ് ലൈവ്  കെ പ്രകാശ്  ലൈവ്  പ്രിയ വാര്യര്‍  മംമ്‌ത മോഹന്‍ദാസ്  ഷൈന്‍ ടോ ചാക്കോ  സൗബിന്‍ ഷാഹിര്‍  ലൈവ് ടീസര്‍ പുറത്ത്  ലൈവ് ടീസര്‍  മംമ്‌തയും ഷൈനും സൗബിനും ഒന്നുക്കുന്നു
ലൈവ് ടീസര്‍ പുറത്ത്

By

Published : Mar 25, 2023, 1:35 PM IST

മംമ്‌ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് 'ലൈവ്'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമങ്ങളില്‍ എത്തുന്ന വ്യാജ വാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നേരത്തെ 'ലൈവി'ന്‍റെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തു വിട്ടിരുന്നു. പ്രിയ വാര്യര്‍, കൃഷ്‌ണ പ്രഭ, രശ്‌മി സോമന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേങ്ങളില്‍ എത്തും. ഫിലിംസ് 24ന്‍റെ ബാനറില്‍ നിതിന്‍ കുമാര്‍, ദര്‍പ്പണ്‍ ബംഗേജ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമ സംരംഭം കൂടിയാണ് ലൈവ്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് സിനിമയുടെ വിതരണം.

എസ്.സുരേഷ് ബാബുവാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. നിഖില്‍ എസ്.പ്രവീണ്‍ ഛായാഗ്രഹണവും സുനില്‍ എസ് പിള്ള എഡിറ്റിംഗും സുനില്‍ എസ് പിള്ള ചിത്രസംയോജനവും നിര്‍വഹിക്കും. അല്‍ഫോണ്‍സ് ജോസഫ് ആണ് സംഗീതം. കുല്‍കുര്‍ വിന്‍സെന്‍റ്, ആനന്ദ് സുസ്‌പി, വിവേക് മുഴക്കുന്ന്‌ എന്നിവര്‍ ചേര്‍ന്നാണ് ഗാന രചന.

ദുന്ദു രഞ്ജീവ് കലാ സംവിധാനവും നിര്‍വഹിക്കും. ലൈന്‍ പ്രൊഡ്യൂസര്‍ - ബാബു മുരുഗന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിത്ത് പിരപ്പന്‍കോട്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ആശിശ് കെ, സൗണ്ട് ഡിസൈന്‍ -അജിത് എ ജോര്‍ജ്, മേക്കപ്പ്, രാജേഷ് നെണ്‍മര, കോസ്‌റ്റ്യൂംസ്‌ - ആദിത്യ നാനു, ഡിസൈന്‍സ്‌ - മാ മി ജോ, സ്‌റ്റില്‍സ് -നിടാട് എന്നിവരും നിര്‍വഹിക്കുന്നു.

Also Read:'അത് അസത്യം'; ഷൈനിന് എതിരായ ആരോപണങ്ങള്‍ക്കെതിരെ വി കെ പ്രകാശ്

'ആനന്ദമാര്‍ഗം', 'കിംഗ് സോളമന്‍', 'ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി', 'മഴനീര്‍ത്തുള്ളികള്‍' എന്നിവയാണ് വി.കെ പ്രകാശിന്‍റെ മറ്റ് പുതിയ പ്രോജക്‌ടുകള്‍. 'ആനന്ദമാര്‍ഗം', 'കിംഗ് സോളമന്‍', 'ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി' എന്നീ ചിത്രങ്ങള്‍ പോസ്‌റ്റ് പ്രൊഡക്ഷനിലാണിപ്പോള്‍. നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായി എത്തിയ 'ഒരുത്തീ' ആയിരുന്നു വി.കെ പ്രകാശിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സംവിധായകന്‍ മാത്രമല്ല നടന്‍ കൂടിയാണ് വി.കെ പ്രകാശ്. സിനിമയെ കൂടാതെ സംഗീത വീഡിയോകളും, പരസ്യങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, മാറാത്തി, കന്നഡ എന്നീ ഭാഷകളിലും സിനിമ സംവിധാനം ചെയ്‌തിട്ടുണ്ട്. വി.കെ പ്രകാശിന്‍റെ ആദ്യ സംവിധാന സംരംഭമായ 'പുനരധിവാസം' (2000) എന്ന സിനിമയ്‌ക്ക് മികച്ച സിനിമയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച പുതുമുഖ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ 'നിര്‍ണായകം' (2015) എന്ന സിനിമയ്‌ക്ക് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

'പൊലീസ്', 'മൂന്നാമതൊരാള്‍', 'പോസിറ്റീവ്', 'ഗുലുമാല്‍ : ദി എസ്‌കേപ്പ്', 'ത്രീ കിംഗ്‌സ്‌', 'ബ്യൂട്ടിഫുള്‍', 'കര്‍മയോഗി', 'താങ്ക്യു', 'നെത്തോലി ഒരു ചെറിയ മീനല്ല', 'സൈലന്‍സ്', 'റോക്ക്‌ സ്‌റ്റാര്‍', 'മുരുഭൂമിയിലെ ആന', 'കെയര്‍ഫുള്‍', 'പ്രാണ', 'ഏറിഡ' എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന മലയാള സിനിമകള്‍.

Also Read:'എനിക്ക് നിറം നഷ്‌ടപ്പെടുന്നു'; മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങള്‍ പങ്കുവച്ച് രോഗാവസ്ഥ വെളിപ്പെടുത്തി മംമ്‌ത

ABOUT THE AUTHOR

...view details