Vivek Oberoi praises Prithviraj: പൃഥ്വിരാജിനെ കേരളത്തിന്‍റെ കമല്‍ഹാസനായി ഉപമിച്ച് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രമായ 'കടുവ'യുടെ പ്രചാരണാര്‍ഥമാണ് താരത്തെ കുറിച്ചുള്ള വിവേക് ഒബ്‌റോയുടെ പുകഴ്‌ത്തല്‍. സിനിമയെ സ്‌നേഹിക്കുന്ന ഒരാളാണ് പൃഥ്വിരാജ് എന്നാണ് താരം പറയുന്നത്.
Vivek Oberoi in Kaduva promotions: 'പൃഥ്വിരാജ് കൈ വയ്‌ക്കാത്ത മേഖലകളില്ല. അഭിനയിക്കും, പാട്ട് പാടും, ഡാന്‍സ് കളിക്കും, സിനിമ നിര്‍മിച്ചിട്ടുണ്ട്, സംവിധാനം ചെയ്‌തിട്ടുണ്ട്. ഇത്തരത്തില്‍ സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ് പൃഥ്വിരാജ്, സിനിമയ്‌ക്ക് വേണ്ടി ജീവിക്കുന്ന ആളാണ് അദ്ദേഹം. എന്നെ ഒരുപാട് രീതിയില്‍ പൃഥ്വിരാജ് സ്വാധീനിച്ചിട്ടുണ്ട്', കടുവ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിവേക്.
Vivek Oberoi malayalam movies: 'കടുവ'യില്‍ വിവേകും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫറി'ന് ശേഷം വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ സംയുക്ത മേനോന്‍ ആണ് നായിക.
Kaduva stars: വിജയരാഘവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സീമ, സുദേവ് നായര്‍, കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍, സായികുമാര്‍, ജനാര്‍ദ്ദനന്‍, രാഹുല്‍ മാധവ്, മീനാക്ഷി, പ്രിയങ്ക നായര്‍, റീനു മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.