കേരളം

kerala

ETV Bharat / entertainment

'ഡാൻസ് പാർട്ടി' ഒരുക്കാൻ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി; കളർഫുളായി പോസ്റ്റർ - dance party firstlook poster

പേരും പോസ്റ്ററും പോലെ ഒരു കളർഫുൾ പവർപാക്ക് എന്‍റർടെയ്‌നറാകും 'ഡാൻസ് പാർട്ടി' എന്ന പ്രതീക്ഷയിലാണ് ആരാധകർ

sitara  Vishnu Unnikrishnan  Shine Tom Chacko  dance party movie  dance party  Vishnu Unnikrishnan Shine Tom Sreenath Bhasi movie  Sreenath Bhasi  Sreenath Bhasi new movie  Sreenath Bhasi movies  ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ഡാൻസ് പാർട്ടി  ഡാൻസ് പാർട്ടി  ഡാൻസ് പാർട്ടി സിനിമ  ഡാൻസ് പാർട്ടി കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ഡാൻസ് പാർട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ  dance party firstlook poster  dance party poster
'ഡാൻസ് പാർട്ടി' ഒരുക്കാൻ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി; കളർഫുളായി പോസ്റ്റർ

By

Published : Jun 18, 2023, 2:35 PM IST

കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി 'ഡാൻസ് പാർട്ടി' ടീം. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡാൻസ് പാർട്ടി'യില്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, ദുൽഖർ സല്‍മാന്‍ എന്നിവരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

പേരും പോസ്റ്ററും പോലെ ഒരു കളർഫുൾ പവർപാക്ക് എന്‍റർടെയ്‌നറാകും 'ഡാൻസ് പാർട്ടി' എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓൾഗ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലേക്കുള്ള ഓൾഗ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ബാനറിന്‍റെ അരങ്ങേറ്റം കൂടിയാണ് 'ഡാൻസ് പാർട്ടി'യിലൂടെ സാധ്യമാകുന്നത്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ഓൾഗ പ്രൊഡക്ഷൻസിന്‍റെ അമരക്കാർ.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ കളർഫുള്‍ ആണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയ പോസ്റ്റർ സിനിമയോടുള്ള ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ്.

ഡാൻസും പാട്ടുമൊക്കെയായി ജീവിതം ആഘോഷമാക്കുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. സംവിധായകൻ സോഹൻ സീനുലാൽ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ വി സാജൻ ആണ്.

ജൂഡ് ആന്തണി ജോസഫ്, ഫുക്രു, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്‌ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി വേഷമിടുന്നത്.

രാഹുൽ രാജ് പശ്ചാത്തല സംഗീതം നൽകുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് ബിജിബാൽ, രാഹുൽ രാജ്, വി3കെ എന്നിവരാണ്. പ്രൊഡക്ഷൻ കണ്‍ട്രോളർ - സുനിൽ ജോസ്, ലിറിക്‌സ് - സന്തോഷ്‌ വർമ്മ, പ്രൊജക്റ്റ്‌ കോഡിനേറ്റർ - ഷഫീക്ക് കെ കുഞ്ഞുമോൻ, പ്രൊജക്റ്റ്‌ ഡിസൈനർ - മധു തമ്മനം, ആർട്ട്‌ - സതീഷ് കൊല്ലം, കോ ഡയറക്ടർ - പ്രകാശ് കെ മധു, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ്, സ്റ്റിൽസ് - നിദാദ് കെ എൻ, കൊറിയോഗ്രാഫർ - ഷെരീഫ് മാസ്റ്റർ, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വിലക്കും അതിന്‍റെ പിൻപറ്റി ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ഡാൻസ് പാർട്ടിക്ക്. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്‍റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

ALSO READ:ഇരപിടിക്കാൻ 'കുറുക്കൻ' വരുന്നു ; വിനീത് ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details