Vishal injures in Laththi shooting: നടന് വിശാലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ലാത്തി'. 'ലാത്തി'യുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്കേറ്റു. സിനിമയുടെ അവസാന ഷെഡ്യൂളിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. തീവ്രമായ ആക്ഷൻ സീക്വൻസിനായുള്ള ഷൂട്ടിങ്ങിനിടെ വിശാലിന്‍റെ കൈക്ക് പരിക്കേറ്റു.
തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. വിശാൽ സുഖം പ്രാപിച്ചുകഴിഞ്ഞാൽ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം വിശാൽ സുഖമായിരിക്കുന്നുവെന്നും കൈക്ക് ഒടിവോ ചതവോ ഇല്ലെന്നും ഡോക്‌ടര്‍ അറിയിച്ചു.
ഇതാദ്യമായാല്ല താരത്തിന് 'ലാത്തി'യുടെ ഷൂട്ടിങ്ങിനിടെ പരിക്കേല്‍ക്കുന്നത്. ഫെബ്രുവരിയില്‍ സിനിമയുടെ ആക്ഷൻ ഷെഡ്യൂളിനിടെ താരത്തിന് ഗുരുതര പരിക്കേറ്റിരുന്നു. ഹൈദരാബില്‍ സ്‌റ്റണ്ട് സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ നടന് നിരവധി തവണ ഒടിവുകള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ചികിത്സ തേടി താരം കേരളത്തില്‍ എത്തിയിരുന്നു.
വിശാലിന്‍റെ 32ാം ചിത്രമാണ് 'ലാത്തി'. 'ലാത്തി'യില്‍ ഒരു പൊലീസുകാരന്‍റെ വേഷമാണ് വിശാലിന്. അതുകൊണ്ട് തന്നെ ഫിറ്റ് ലുക്കിനായി താരം തന്‍റെ ഭാരം അല്‍പം കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിവയ്‌ക്കുന്നതാണ് നടന്‍റെ വര്‍ക്കൗട്ട് വീഡിയോ.
Vishal shares workout video: അതിരാവിലെ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലാണ് പങ്കുവച്ചത്. 'ട്രെയിന്‍ പോലെ ട്രെയിന്‍. കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ല.' -എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം വര്‍ക്കൗട്ട് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ താരം 'ലാത്തി'യുടെ ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ടു ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'പുലിമുരുകന്‍റെ' സംഘട്ടന രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്‌ന്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ മാസ്‌റ്റര്‍.
വിശാലിനെ കൂടാതെ നടന്‍ പ്രഭുവും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. സുനൈന ആണ് സിനിമയില്‍ വിശാലിന്‍റെ നായികയായെത്തുക. നടന്‍മാരായ രമണ, നന്ദ എന്നിവര്‍ ചേര്‍ന്നുള്ള റാണാ പ്രൊഡക്ഷന്‍റെ ബാനറില്‍ ആണ് നിര്‍മാണം. നവാഗതനായ എ.വിനോദ് കുമാര്‍ ആണ് സംവിധാനം.
Laththi release: ബാലസുബ്രഹ്മണ്യം ഛായാഗ്രഗണവും യുവന്‍ ഷങ്കര്‍ രാജ സംഗീതവും നിര്‍വഹിക്കും. 2022 ഓഗസ്‌റ്റ് 12നാണ് സിനിമയുടെ തിയേറ്റര്‍ റിലീസ്. തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.
Also Read: ഏറ്റവും ഭയാനകമായ വില്ലനെ അവതരിപ്പിക്കാൻ സഞ്‌ജയ് ദത്ത്; മേക്കിങ് വീഡിയോ കാണാം