Stunt sequence goes wrong at Mark Antony sets: തമിഴ് ചിത്രം 'മാര്‍ക്ക് ആന്‍റണി'യുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ തെന്നിന്ത്യന്‍ താരം വിശാല്‍. 'മാര്‍ക്ക് ആന്‍റണി'യുടെ ചിത്രീകരണത്തിനിടെയുള്ള ഒരു വീഡിയോ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിര്‍മാതാക്കള്‍ പങ്കുവച്ച 'മാര്‍ക്ക് ആന്‍റണി' സെറ്റിലെ ചിത്രീകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
Vishal movie shooting set accident video viral: സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ട്രക്ക് നിയന്ത്രണം വിട്ട് സഞ്ചരിക്കുന്ന കാഴ്‌ചയാണ് വീഡിയോയില്‍ കാണാനാവുക. ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകള്‍ നില്‍ക്കുന്ന ഷൂട്ടിങ് സെറ്റിലാണ് വലിയ ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Mark Antony shooting spot video: സാങ്കേതിക തകരാര്‍ മൂലമാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 'ഇത് ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന്' വീഡിയോ പങ്കുവച്ച് കൊണ്ട് പ്രൊഡക്ഷന്‍ ഹൗസ് ആയ വിശാല്‍ ഫിലിം ഫാക്‌ടറി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിശാലും ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്.