കേരളം

kerala

ETV Bharat / entertainment

Vishal about his wedding rumours |'ലക്ഷ്‌മി മേനോനുമായി വിവാഹം': വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ വിശാല്‍ - ചോറ്റാനിക്കരയില്‍ എത്തി വിശാല്‍

'ഭാവിയില്‍ ഞാന്‍ ഏത് വര്‍ഷം, ഏത് സമയം, ഏത് തീയതിയില്‍ വിവാഹിതനാകുമെന്ന് അറിയിക്കാന്‍ ഇത് ബര്‍മൂഡ ട്രയാങ്കിളല്ല. ദൈവം അനുഗ്രഹിച്ചാല്‍ എന്‍റെ വിവാഹത്തിന് സമയമാകുമ്പോള്‍ ഞാന്‍ തന്നെ അറിയിക്കാം'- വിശാല്‍ ട്വീറ്റ് ചെയ്‌തു.

vishal denies wedding rumours  vishal denies wedding rumours with lakshmi menon  vishal on wedding rumours with lakshmi menon  vishal statement on wedding with lakshmi menon  actor vishal wedding rumours  vishal lakshmi menon wedding  Vishal about his wedding rumours  തികച്ചും അടിസ്ഥാനരഹിതം  ലക്ഷ്‌മി മേനോനുമായുള്ള വിവാഹ വാര്‍ത്ത  നടന്‍ വിശാല്‍  നടന്‍ വിശാല്‍  വിശാലും നടി ലക്ഷ്‌മി മേനോനും  മാര്‍ക്ക് ആന്‍റണി  ചോറ്റാനിക്കരയില്‍ എത്തി വിശാല്‍  വിശാല്‍
Vishal about his wedding rumours | 'തികച്ചും അടിസ്ഥാനരഹിതം'; ലക്ഷ്‌മി മേനോനുമായുള്ള വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ വിശാല്‍

By

Published : Aug 11, 2023, 1:07 PM IST

ഹൈദരാബാദ്: നടന്‍ വിശാലും നടി ലക്ഷ്‌മി മേനോനും വിവാഹിതരാകുന്നു എന്ന രീതിയില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചാരണം നടന്നിരുന്നു. ഇതേ തുടർന്ന് നിരവധി പേരായിരുന്നു ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. എന്നാല്‍, തന്‍റെ വിവാഹത്തെ ചൊല്ലി പ്രചരിക്കുന്ന വാര്‍ത്തകളോട് ട്വിറ്ററിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ് വിശാല്‍.

'സാധാരണ ഗതിയില്‍ വ്യാജ വാര്‍ത്തകളോട് ഞാന്‍ പ്രതികരിക്കാറില്ല. കാരണം, അതില്‍ പ്രയോജനമില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍, ഞാന്‍ ലക്ഷ്‌മി മേനോനെ വിവാഹം കഴിക്കാന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ അടുത്തിടെയായി ചുറ്റിത്തിരിയുകയാണ്. ഞാന്‍ ഇത് നിരസിക്കുകയാണ്. ഈ വാര്‍ത്ത സത്യമല്ല തികച്ചും അടിസ്ഥാനരഹിതമാണ്'.

എന്ത് കൊണ്ട് വാര്‍ത്തകളോട് പ്രതികരിക്കുന്നു:മാത്രമല്ല, ഇത്രയും നാള്‍ വാര്‍ത്തകളോട് എന്ത് കൊണ്ട് പ്രതികരിക്കാതിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. 'ഒരു നടി എന്നതിലുപരി ഒരു പെണ്‍കുട്ടിയുടെ പേരില്‍ അഭ്യൂഹങ്ങള്‍ പടരുന്നു എന്നതാണ് എന്‍റെ പ്രതികരണത്തിന് കാരണം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതത്തെയും അവരുടെ അന്തസിനെയും ഇല്ലാതാക്കുകയും അവരുടെ ജീവതത്തിലേയ്‌ക്ക് അനാവശ്യമായി കടന്നു കയറുകയും ചെയ്യുന്നു'.

'ഭാവിയില്‍ ഞാന്‍ ഏത് വര്‍ഷം, ഏത് സമയം, ഏത് തീയതിയില്‍ വിവാഹിതനാകുമെന്ന് അറിയിക്കാന്‍ ഇത് ബര്‍മൂഡ ട്രയാങ്കിളല്ല. ദൈവം അനുഗ്രഹിച്ചാല്‍ എന്‍റെ വിവാഹത്തിന് സമയമാകുമ്പോള്‍ ഞാന്‍ തന്നെ അറിയിക്കാം'- വിശാല്‍ ട്വീറ്റ് ചെയ്‌തു.

വിശാലും നടി ലക്ഷ്‌മി മേനോനും ഉടന്‍ വിവാഹിതരാകും എന്ന വാര്‍ത്ത അടുത്തിടെ ഏറെ വൈറലായിരുന്നു. ഇരുവരും തമ്മിലുള്ള അടുത്ത സുഹൃത് ബന്ധമാണ് വിവാഹത്തിലേയ്‌ക്ക് വഴിവച്ചത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

വിശാലിന്‍റെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇതാദ്യമായല്ല. മുമ്പ് നാടോടികള്‍ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച അഭിനയയുമായും വിവാഹ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇരുവരും വാര്‍ത്തകള്‍ നിരസിക്കുകയായിരുന്നു. തമിഴ്‌ ചലച്ചിത്ര മേഖലയിലെ ബാച്ചിലര്‍ എന്ന പേര് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് വിശാലിനെക്കുറിച്ച് വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വരാനിരിക്കുന്ന ചിത്രം: ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'മാര്‍ക്ക് ആന്‍റണി'യാണ് റിലീസിനൊരുങ്ങുന്ന വിശാലിന്‍റെ ഏറ്റവും പുതിയ ചിത്രം. ഋതു വര്‍മ്മ, എസ്‌ ജെ സൂര്യ, സെല്‍വരാഘവന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സെപ്‌തംബര്‍ 15നാണ് തിയേറ്ററുകളില്‍ എത്തുക. മാര്‍ക്ക് ആന്‍റണി എന്ന ചിത്രത്തില്‍ വിശാൽ ഡബിൾ റോളിലെത്തുന്നു എന്നുള്ളതും കൗതുകകരമാണ്. ജി വി പ്രകാശ്‌ കുമാറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

മാത്രമല്ല, വിശാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ആക്‌ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ചിത്രീകരണവും പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ചോറ്റാനിക്കരയില്‍ എത്തി വിശാല്‍:അതേസമയം, പുതിയ ചിത്രമായ മാർക്ക് ആന്‍റണിക്കായി വിജയാനുഗ്രഹം തേടി നടൻ വിശാൽ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. മാർക്ക് ആന്‍റണിയുടെ നിർമ്മാതാവായ വിനോദ് കുമാറിനൊപ്പം ആണ് അദ്ദേഹം ഓഗസ്‌റ്റ് ഒന്‍പതിന് ചോറ്റാനിക്കരയില്‍ എത്തിയത്. ഏകദേശം രണ്ടുമണിക്കൂറോളം ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് വിശാല്‍ മടങ്ങിയത്.

ABOUT THE AUTHOR

...view details