കേരളം

kerala

ETV Bharat / entertainment

'ആ പേര് കേട്ടപ്പോള്‍ വിറയല്‍ വന്നു'; കീരവാണിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍ - AR Rahman got Global Globe award

വര്‍ഷങ്ങള്‍ക്ക് മുമ്പ് കീരവാണിയെ നേരില്‍ കണ്ട അനുഭവം ഓര്‍ത്തെടുത്ത് വിനീത് ശ്രീനിവാസന്‍..

Golden Globe winner MM Keeravani  Golden Globe winner  MM Keeravani  Golden Globe  Golden Globe awards  Vineeth Sreenivasan shares an experience  Vineeth Sreenivasan  എംഎം കീരവാണി  വിനീത് ശ്രീനിവാസന്‍  കീരവാണിയ കുറിച്ച് വിനീത് ശ്രീനിവാസന്‍  കീരവാണിയെ കുറിച്ച് വിനീത് ശ്രീനിവാസന്‍  കീരവാണി  വിനീത് ശ്രീനിവാസന്‍  Vineeth Sreenivasan Instagram story  Vineeth Sreenivasan about MM Keeravani  MM Keeravani introduce himself to Vineeth  Vineeth shares experience with MM Keeravani  Golden Globe award for Naatu Naatu  Indian cinema praises MM Keeravani  AR Rahman got Global Globe award  AR Rahman
കീരവാണിയെ നേരില്‍ കണ്ട അനുഭവം ഓര്‍ത്തെടുത്ത് വിനീത്

By

Published : Jan 12, 2023, 1:02 PM IST

Vineeth Sreenivasan Instagram story: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നിറവിലുള്ള എംഎം കീരവാണിയുമായുള്ള അനുഭവം പങ്കുവച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. കീരവാണിയെ അപ്രതീക്ഷിതമായി പരിചയപ്പെടാനുണ്ടായ അനുഭവമാണ് വിനീത് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

കീരവാണിയെ കുറിച്ചുള്ള വിനീതിന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി

Vineeth Sreenivasan about MM Keeravani: 'ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ താമസിച്ച അപ്പാര്‍ട്ട്മെന്‍റിന്‍റെ എതിര്‍വശത്ത് ഒരു ഭര്‍ത്താവും ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ല ആളുകളായിരുന്നു അവര്‍. വളരെ വിനയാന്വിതരായ മനുഷ്യര്‍. ആ ഭര്‍ത്താവ് തലശ്ശേരിക്കാരന്‍ ആയിരുന്നു. ഭാര്യ ആന്ധ്രക്കാരിയും. ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഏറെ നേരം സംസാരിക്കുമായിരുന്നു.

MM Keeravani introduce himself to Vineeth: ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് അപ്പാര്‍ട്ട്മെന്‍റിലേക്ക് ഡ്രൈവ് ചെയ്‌ത് വരുമ്പോള്‍ പാര്‍ക്കിംഗ് ഏരിയയില്‍ ആ ചേച്ചിയെ കണ്ടു. മധ്യവയസ്‌കനായ ഒരാളും ഒപ്പം ഉണ്ടായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്‌ത് ഞാന്‍ അവര്‍ക്കരിലേക്ക് ചെന്നു. ഞങ്ങള്‍ പരസ്‌പരം നോക്കി ചിരിച്ചു. ചേച്ചി കൂടെയുള്ള ആളെ എനിക്ക് പരിചയപ്പെടുത്തി, വിനീത്, ഇതെന്‍റെ ബ്രദര്‍. കൂടെയുള്ള ആള്‍ എനിക്ക് നേരെ തിരിച്ച് പേരു പറഞ്ഞ് സ്വയം പരിചയപ്പെട്ടു.

Vineeth shares experience with MM Keeravani: ആ പേര് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് വിറയല്‍ വന്നു. ഒരു സാധാരണ ദിവസം പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഞാന്‍ കണ്ടുമുട്ടിയ ആ മനുഷ്യനാണ് ഇന്നലെ അദ്ദേഹത്തിന്‍റെ അതിമനോഹരമായൊരു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരിക്കുന്നത്, എം.എം കീരവാണി!!!' -വിനീത് കുറിച്ചു.

Golden Globe award for Naatu Naatu: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കീരവാണിയിലൂടെ ഇന്ത്യയിലേക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് സംഗീതം ഒരുക്കിയതിനാണ് കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. 'നാട്ടു നാട്ടു' ഗാനം ഒറിജിനല്‍ സോംഗ്‌ വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്.

Indian cinema praises MM Keeravani: എംഎം കീരവാണി എന്ന സംഗീത സംവിധായകനെ ഇന്ത്യന്‍ സിനിമ ലോകം അഭിനന്ദിക്കുകയാണ്. പുരസ്‌കാര നേട്ടത്തില്‍ സംവിധായകന്‍ രാജമൗലിയും കീരവാണിയെ അഭിനന്ദിച്ചിരുന്നു. അമിതാഭ്‌ ബച്ചന്‍, ഷാരൂഖ് ഖാന്‍, എആര്‍ റഹ്മാന്‍, ശങ്കര്‍ മഹാദേവന്‍, മോഹന്‍ലാല്‍, ചിരഞ്ജീവി, കെ.എസ് ചിത്ര, സുജാത മോഹന്‍ തുടങ്ങി നിരവധി പ്രമുഖര്‍ കീരവാണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

AR Rahman got Global Globe award: ഇതിന് മുമ്പ് 2009ല്‍ എ.ആര്‍ റഹ്മാനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. ഡാനി ബോയില്‍ സംവിധാനം ചെയ്‌ത 'സ്ലം ഡോഗ് മില്യണര്‍' എന്ന ചിത്രത്തിലെ ഗാനം ഒരുക്കിയതിനാണ് റഹ്മാന് പുരസ്‌കാരം ലഭിച്ചത്.

Also Read:ആര്‍ആര്‍ആര്‍ ഗാനത്തിന്‍റെ പുരസ്‌കാര നേട്ടം; ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ഭാര്യയ്‌ക്ക് നന്ദി പറഞ്ഞ് കീരവാണി

ABOUT THE AUTHOR

...view details