മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ റിലീസായ 'കണ്ണൂർ സ്‌ക്വാഡ്' (Kannur squad) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. പ്രേക്ഷകർ നൽകിയ ആദ്യ വാരത്തിലെ വൻ വരവേൽപ്പ് ഏറ്റുവാങ്ങിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ ഹൗസ്‌ഫുള്‍ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
'കണ്ണൂർ സ്ക്വാഡ്!! എന്തൊരു ചിത്രം!! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുന്നു. അഭിനേതാവ് എന്ന നിലയിലെ പ്രകടനത്തെ കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള സിനിമകൾ നിർമിക്കുന്ന ബ്രാൻഡാക്കി മാറ്റിയ രീതിയെ കുറിച്ചും പറയാൻ എനിക്ക് വാക്കുകള്‍ ഇല്ല!
റോബി, റോണി ചേട്ടാ.. നിങ്ങള്‍ എല്ലാവരും ചേർന്ന് ഇത്തരം ഒരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്!! പ്രിയപ്പെട്ട സുഷിൻ, ഞാൻ ഫോണിലൂടെ നിങ്ങളോട് പറഞ്ഞത് പോലെ, നിങ്ങളാണ് മലയാള സിനിമയുടെ യഥാർഥ സാമൂഹിക പ്രവർത്തകൻ!! ഇനിയും നിരവധി പേരെ പരാമർശിക്കാനുണ്ട്, എന്നാൽ ചുരുക്കി പറഞ്ഞാൽ, ഈ മനോഹരമായ സിനിമയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ!!' -ഇപ്രകാരമാണ് വിനീത് ശ്രീനിവാസന്‍ ഫേസ്‌ബുക്ക് സ്‌റ്റോറിയില്‍ കുറിച്ചത്.
ണ്ണൂർ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി വിനീത് ശ്രീനിവാസന്‍ Also Read:Mammootty Kannur Squad Trailer ട്രെന്‍ഡായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്; ഒരു ദിനം 1.8 ദശലക്ഷം കാഴ്‌ചക്കാര്‍
കല്യാണി പ്രിയദർശനും കണ്ണൂര്‍ സ്‌ക്വാഡിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കണ്ട ശേഷം എക്‌സിലൂടെയായിരുന്നു (ട്വിറ്റര്‍) കല്യാണിയുടെ പ്രതികരണം. കണ്ണൂർ സ്‌ക്വാഡ് പൊളി പടം ആണെന്നാണ് കല്യാണി കുറിച്ചത്. ഒപ്പം തീ പാറിക്കുന്ന ഇമോജിയും, ചുവന്ന ഹാര്‍ട്ട് ഇമോജിയും കല്യാണി പങ്കുവച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്‌ക്വാഡിനെ പ്രശംസിച്ച് കല്യാണി പ്രിയദര്‍ശന്‍ റോബി വർഗീസ് രാജ് സംവിധാനം ചെയ്‌ത ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും മനം കവർന്നു. റോണിയും ഷാഫിയും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. മമ്മൂട്ടി നായകനായി എത്തിയപ്പോള്‍ ഡോക്‌ടർ റോണി, വിജയരാഘവൻ, കിഷോർ, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ്മ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.
ഛായാഗ്രഹണം - മുഹമ്മദ് റാഫിൽ, എഡിറ്റിങ് - പ്രവീൺ പ്രഭാകർ, സംഗീത സംവിധാനം - സുഷിൻ ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ജിബിൻ ജോൺ, അരിഷ് അസ്‌ലം, അസോസിയേറ്റ് ഡയറക്ടേഴ്‌സ് - വിടി ആദർശ്, വിഷ്‌ണു രവികുമാർ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - റിജോ നെല്ലിവിള, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - അഭിജിത്, അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ടോണി ബാബു എംപിഎസ്ഇ, ഡിസൈൻ - ആന്‍റണി സ്‌റ്റീഫൻ, ടൈറ്റിൽ ഡിസൈൻ - അസ്‌തറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, വിഎഫ്എക്‌സ് - ഡിജിറ്റൽ ടർബോ മീഡിയ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, സ്‌റ്റിൽസ് - നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, ഓവർസീസ് വിതരണം - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read:ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി ; സെറ്റില്‍ അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിച്ച് താരം