Kurukkan starts rolling: നീണ്ട ഇടവേളയ്‌ക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിലൂടെയാണ് നടന്‍റെ ഈ മടങ്ങിവരവ്. 'കുറുക്കന്‍റെ' ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
Kurukkan shooting: ഷൂട്ടിങ് ആരംഭിച്ച 'കുറുക്കന്‍റെ' സെറ്റില്‍ ശ്രീനിവാസന്‍ എത്തിയിരുന്നു. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടിങ് സെറ്റില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്‍ എത്തിയത്. ചടങ്ങില്‍ ലോക്‌നാഥ് ബഹ്‌റ ഐപിഎസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. സംവിധായകന്‍ എം മോഹന്‍ ഫസ്‌റ്റ് ക്ലാപ്പടിച്ച് 'കുറുക്കന്‍റെ' ചിത്രീകരണത്തിന് തുടക്കം കുറിച്ചു.
Vineeth with Sreenivasan: വിനീതും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അച്ഛനും മകനും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയോടെയാണ് 'കുറുക്കന്‍' ഒരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ശ്രീകാന്ത് മുരളി, ശ്രുതി ജയന്‍, ഗൗരി നന്ദ, അശ്വത് ലാല്‍, ബാലാജി ശര്‍മ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. അതേസമയം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.