കേരളം

kerala

കത്രിക തൊട്ടില്ല, സെന്‍സറിംഗ്‌ കടന്ന് പത്തൊന്‍പതാം നൂറ്റാണ്ട്

By

Published : Aug 18, 2022, 9:17 PM IST

Pathonpatham Nootandu censoring: പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ സെന്‍സറിംഗ്‌ പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കേറ്റ്‌ ആണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

Pathonpatham Nootandu censoring  പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ സെന്‍സറിംഗ്‌ കഴിഞ്ഞു  Vinayan Facebook post  Siju Wilson as Aarattupuzha Velayudha Panicker  Junior artists in Pathonpatham Noottandu  Pathonpatham Noottandu release
കത്രിക തൊട്ടില്ല, പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ സെന്‍സറിംഗ്‌ കഴിഞ്ഞു

Pathonpatham Nootandu censoring : സിജു വില്‍സണെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്‌'. സിനിമയുടെ സെന്‍സറിംഗ്‌ പൂര്‍ത്തിയായി. ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വിനയന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഏറെ ആക്ഷന്‍ രംഗങ്ങളുള്ള സിനിമയിലെ ഒരു രംഗം പോലും മുറിച്ചുനീക്കപ്പെട്ടില്ലെന്നും അതില്‍ സന്തോഷമുണ്ടെന്നും വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

Vinayan Facebook post: 'ഇന്നായിരുന്നു പത്തൊമ്പതാം നുറ്റാണ്ടിന്‍റെ സെൻസർ.. കട്ട്സ് ഒന്നുമില്ലാതെ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. സംഘർഷ ഭരിതമായ ഒരു കാലഘട്ടത്തിന്‍റെ കഥ പറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് സെൻസർ കട്ട് ഒന്നുമില്ല എന്നതിൽ വളരെ സന്തോഷം.കണ്ടവർക്കെല്ലാം ഏറെ ഇഷ്‌ടപ്പെട്ടു എന്നതിൽ അതിലേറെ സന്തോഷം. ഓണത്തിന് തിയേറ്ററുകളിൽ ഒരുത്സവ പ്രതീതി സൃഷ്‌ടിക്കുവാൻ നമ്മുടെ സിനിമയ്ക്ക്‌ കഴിയുമെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു.സഹകരിച്ച, സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി' - വിനയന്‍ കുറിച്ചു.

Siju Wilson as Aarattupuzha Velayudha Panicker: പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച കായംകുളം കൊച്ചുണ്ണിയും, മാറു മറയ്‌ക്കല്‍ സമരനായിക നങ്ങേലിയും, മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വിനയന്‍റെ 'പത്തൊന്‍പതാം നൂറ്റാണ്ട്‌'. ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ സിജു വില്‍സണാണ് ചിത്രത്തില്‍ അവതരിപ്പിക്കുക. കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ്‌ ആയോധന കലകളും അഭ്യസിച്ചിരുന്നു.

Junior artists in Pathonpatham Noottandu: കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്‌ ജോസും വേഷമിടും. കൂടാതെ ഇന്ദ്രന്‍സ്‌, അനൂപ് മേനോന്‍, സുധീര്‍ കരമന, ടിനി ടോം, സുരേഷ്‌ കൃഷ്‌ണ, ജാഫര്‍ ഇടുക്കി, വിഷ്‌ണു വിനയ്‌, രാഘവന്‍, സുദേവ്‌ നായര്‍, അലന്‍സിയര്‍, മുസ്‌തഫ, മണികണ്‌ഠന്‍ ആചാരി, ശരണ്‍, സെന്തില്‍ കൃഷ്‌ണ, ചാലിപാല, സ്‌ഫടികം ജോര്‍ജ്‌, ബൈജു എഴുപുന്ന, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, സുന്ദര പാണ്ഡ്യന്‍, ആദിനാട്‌ ശശി, മന്‍രാജ്‌, ബിട്ടു തോമസ്‌, ഗോഡ്‌സണ്‍, ടോംജി വര്‍ഗ്ഗീസ്‌, ജെയ്‌സപ്പന്‍, സിദ്ധ്‌ രാജ്‌, ഷിനു ചൊവ്വ, ജയകുമാര്‍, പൂജപ്പുര രാധാകൃഷ്‌ണന്‍, നസീര്‍ സംക്രാന്തി, ദീപ്‌തി സതി, പൂനം ബജ്‌വ, രേണു സൗന്ദര്‍, നിയ, ശ്രീയ ശ്രീ, വര്‍ഷ വിശ്വനാഥ്‌, മാധുരി ബ്രഗാന്‍സ, സായ്‌ കൃഷ്‌ണ, അഖില, ബിനി തുടങ്ങി നിരവധി താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഒരിടവേളയ്‌ക്ക് ശേഷം വിനയന്‍ ഒരുക്കുന്ന ബിഗ്‌ ബഡ്‌ജറ്റ് ചിത്രമാണിത്‌. രണ്ട്‌ വര്‍ഷം മുമ്പായിരുന്നു ചിത്രപ്രഖ്യാപനം. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വിനയന്‍ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക്‌ ഹര്‍ഷന്‍ എഡിറ്റിംഗും അജയന്‍ ചാലിശ്ശേരി കലാസംവിധാനവും പട്ടണം റഷീദ്‌ മേക്കപ്പും നിര്‍വഹിച്ചു. റഫീഖ്‌ അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് സംഗീതം. ഇരുവരും ചേര്‍ന്നൊരുക്കുന്ന നാല്‌ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്‌.

Pathonpatham Noottandu release: ഓണം റിലീസായി സെപ്‌റ്റംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തമിഴ്‌, തെലുങ്ക്‌, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തുക.

ABOUT THE AUTHOR

...view details