കേരളം

kerala

ETV Bharat / entertainment

Vinayan Against Ranjith On State Film Award 'മാന്യത ഉണ്ടെങ്കില്‍ രാജി വയ്‌ക്കണം', രഞ്ജിത്തിനെതിരെ വീണ്ടും വിനയന്‍ - Director Vinayan slams State Film Academy Chairman

Vinayan Facebook post on Kerala State Film Award താൻ കൊടുത്ത പരാതിയിൽ ഇതുവരെയും സാംസ്‌കാരിക മന്ത്രിയിൽ നിന്നും ഒരു മറുപടിയും കിട്ടിയിട്ടില്ലെന്നും വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

Vinayan against Ranjith Balakrishnan  State film award controversary  State film award  controversary  Vinayan against Ranjith  Vinayan  Ranjith  Ranjith Balakrishnan  വിനയന്‍  മാന്യത ഉണ്ടെങ്കില്‍ രാജി വയ്‌ക്കണം  വീണ്ടും പ്രതികരിച്ച് വിനയന്‍  രഞ്ജിത്ത്  Vinayan Facebook post  വിനയന്‍ ഫേസ്‌ബുക്ക് പോസ്‌റ്റ്  വിനിയന്‍റെ സിനിമകള്‍  അവാര്‍ഡ് സിനിമകള്‍  അവാര്‍ഡ് വിവാദം  പുരസ്‌കാര വിവാദം
Vinayan against Ranjith

By ETV Bharat Kerala Team

Published : Aug 28, 2023, 1:20 PM IST

Updated : Aug 28, 2023, 1:45 PM IST

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ സംവിധായകന്‍ വിനയന്‍ (Director Vinayan) വീണ്ടും രംഗത്ത്. രഞ്ജിത്ത് (Director Ranjith) തെറ്റ് ചെയ്‌തുവെന്നത് പകല്‍ പോലെ വ്യക്തമാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം രാജി വയ്‌ക്കണം എന്നുമാണ് വിനയന്‍ (Vinayan reacts on State film award controversary) പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു വിനയന്‍റെ പ്രതികരണം. രഞ്‌ജിത്ത് കാണിച്ച വൃത്തികേടിന് മറ്റു പലരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയതായും വിനയന്‍ പറയുന്നു.

Director Vinayan Facebook post against Ranjith: 'പ്രിയമുള്ള എന്‍റെ സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. വളരെ അത്യാവശ്യമായ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്കേണ്ടതുണ്ട് എന്നത് കൊണ്ട് കൂടിയാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതുന്നത്... ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ഇത്തവണത്തെ സിനിമ അവാർഡ് നിർണ്ണയത്തിൽ തന്‍റെ പദവി ദുരുപയോഗം ചെയ്‌തുകൊണ്ട് ഇടപെട്ടു, എന്ന ജൂറി മെമ്പർമാരുടെ തന്നെ വെളിപ്പെടുത്തലുകൾക്ക് ശേഷം അതിനെ കുറിച്ച് വലിയ ചർച്ച നമ്മുടെ നാട്ടിൽ നടന്നുവല്ലോ? (Director Vinayan slams State Film Academy Chairman)

ധാർമ്മികതയുടെ പേരില്‍ ആണെങ്കിലും നിയമപരമായിട്ടാണെങ്കിലും തെറ്റു ചെയ്‌തുവെന്ന് പകലു പോലെ വ്യക്തമായ സാഹചര്യത്തിൽ ചെയർമാൻ സ്ഥാനം രാജി വയ്‌ക്കുന്നതാണ് മാന്യത എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത്.. അല്ലാതെ കോടതിയിൽ കേസിന് പോകുമെന്നോ പ്രഖ്യാപിച്ച അവാർഡുകൾ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെടും എന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.. ഒരു നിലപാട് എടുത്താൽ യാതൊരു കാരണവശാലും ഞാനതിൽ നിന്ന് മാറുകയില്ലെന്ന് എന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾക്ക് അറിയാം.

ജൂറി മെമ്പർമാരുടെ വോയിസ് ക്ലിപ്പ് ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലു പിടിക്കും എന്ന് അറിയാഞ്ഞിട്ടല്ല ഞാന്‍ ഇതിനു പോകാഞ്ഞത്. അതെന്‍റെ നിലപാട് ആയിരുന്നു... അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു. അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാൻ കരുതിയത്. പക്ഷേ സിനിമാ കഥ പോലുള്ള ചില കോടതി നാടകങ്ങൾ നടത്തി നിയമത്തിന്‍റെ കണ്ണിൽ പൊടിയിട്ട് ആ പബ്ലിസിറ്റിയിൽ രക്ഷപെടാനുള്ള ശ്രമം മറുപക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണ്.

ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസു കൊടുപ്പിച്ച് തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരന്‍ അല്ലെന്ന് വരുത്തി തീർക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്ന് പറഞ്ഞു കൊള്ളട്ടെ.. ഇന്ന് സുപ്രീം കോടതിയിൽ ചെല്ലുമ്പോൾ അവിടെ തടസ്സ ഹർജി കൊടുത്തുവെന്ന് കൂടി വാർത്ത വന്നാൽ സംഗതി വളരെ വിശ്വസനീയമായി എന്ന് ധരിക്കുന്നെങ്കിൽ അതിൽ ഇങ്ങനൊരു ചതി ഉണ്ടായിരുന്നുവെന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എന്‍റെ ആവശ്യമാണ്..

ഞാൻ കൊടുത്ത പരാതിയിൽ ബഹു:സാംസ്‌കാരിക മന്ത്രിയിൽ നിന്നും ഒരു മറുപടിയും എനിക്ക് ഇതേവരെ കിട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറി ശ്രീ മനു സി പുളിക്കൻ എന്നെ വിളിച്ചിരുന്നു.. രഞ്ജിത്തിന്‍റെ കുറ്റകരമായ ഇടപെടലിനെ പറ്റി ജൂറി അംഗം നേമം പുഷ്‌പരാജ് മനു സി പുളിക്കനെ ആ സമയത്ത് തന്നെ അറിയിച്ചിരുന്നു എന്നാണ് പുഷ്‌പരാജ് വെളുപ്പെടുത്തിയത്.. ശ്രീ മനു അത് നിഷേധിച്ചില്ല എന്നത് അദ്ദേഹത്തിന്‍റെ സത്യസന്ധത വെളിപ്പെടുത്തുന്ന കാര്യമാണ്. .ശ്രീ മനുവിനെ ഞാന്‍ അതിൽ അഭിനന്ദിക്കുന്നു.

പക്ഷേ ഇതേവരെ മറ്റ് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.. ഞാൻ ഏറെ സ്നേഹാദരവോടെ കാണുന്ന കേരള ഫിലിം ഡവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ചെയർമാൻ കൂടിയായ വിഖ്യാത സംവിധായകൻ ശ്രീ ഷാജി എൻ കരുണും ഈ കാര്യത്തെ പറ്റി സംസാരിക്കാൻ എന്നെ വിളിച്ചിരുന്നു.. അക്കാദമി ചെയർമാൻ പോലെ വലിയ ഒരു പൊസിഷനിൽ ഇരിക്കുന്ന ആൾ ഇത്തരം ഇടപെടലുകൾ നടത്തിയെങ്കിൽ അത് അങ്ങേയറ്റം തെറ്റാണന്നും അക്കാര്യം വെളിയിൽ കൊണ്ടു വന്ന വിനയനെ അഭിനന്ദിക്കുന്നു എന്നുമാണ് അദ്ദേഹം ഒടുവിൽ പറഞ്ഞു വച്ചത്. ഇക്കാര്യം കാണിച്ച് ഷാജിയേട്ടൻ എനിക്ക് മെയിലും ചെയ്‌തിരുന്നു.. ശ്രീ ഷാജി എൻ കരുണിന്‍റെ വാക്കുകൾക്ക് ഞാൻ വലിയ വിലനൽകുന്നു..

ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നല്ലോ അദ്ദേഹം.. ഏതായാലും അക്ഷന്തവ്യമായ തെറ്റാണ് ശ്രീ രഞ്ജിത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന കാര്യത്തിൽ കേരളത്തിൽ സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും സംശയമുണ്ട് എന്ന് എനിക്കു തോന്നുന്നില്ല.. ശ്രീ രഞ്ജിത്തിന്‍റെ നാളുകളായുള്ള മൗനവും അതിനെ ശരിവയ്‌ക്കുന്നതാണല്ലോ? ഈ വാർത്ത വന്നതിന് ശേഷം കഴിഞ്ഞ പ്രാവശ്യത്തെ അവാർഡ് നിർണ്ണയത്തിലും ശ്രീ രഞ്ജിത്ത് ഇടപെട്ടുവെന്നും ഇഷ്‌ടക്കാർക്ക് അവാഡ് വാങ്ങിക്കൊടുത്തുവെന്നും ചലച്ചിത്ര മേഖലയിലെ തന്നെ പല വ്യക്തികളും എന്നെ വിളിച്ചു പറഞ്ഞു.. എന്നാൽ അത്തരം കേട്ടു കേൾവികളൊന്നും ഞാൻ വിശ്വസിക്കുന്നില്ല..

പക്ഷേ ഇവിടെ ശക്തമായ തെളിവുകളുണ്ട്. വ്യക്തി വൈരാഗ്യവും പകയും ഒന്നും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം.. മറ്റൊരു നടപടി ഉണ്ടായില്ലെങ്കിലും ഇനിയുള്ള അവാർഡ് ദാന ചടങ്ങിലും ഫിലിം ഫെസ്‌റ്റിവലിലും ഒക്കെ കളങ്കിതന്‍ എന്ന് ആരോപണം ഉയർന്ന ഈ ചെയർമാൻ പങ്കെടുക്കുന്നത് ഒട്ടും ഉചിതം അല്ല.. അതു പ്രതിഷേധാർഹമാണ്.. അതിനുള്ള നീതിപൂർവ്വമായ തീരുമാനം ഇടതുപക്ഷ സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..' -വിനയന്‍ കുറിച്ചു.

Also Read:'ചെയര്‍മാനെതിരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും തെളിവില്ലെന്ന് കോടതി പറയാൻ എന്താണ് കാര്യമെന്നു മനസ്സിലാകുന്നില്ല': വിനയന്‍

Last Updated : Aug 28, 2023, 1:45 PM IST

ABOUT THE AUTHOR

...view details