Vinayakan reacts on me too allegation: മീ ടു ആരോപണത്തില്‍ വീണ്ടും പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് നടന്‍ വിനായകന്‍ മാധ്യമങ്ങളോട് ചോദിച്ചു. ശാരീരികവും മാനസികവുമായ ഉപദ്രവത്തെയാണ് മീ ടു എന്ന് പറയുന്നതെന്നും നടന്‍ പറഞ്ഞു.
Vinayakan new statement about me too: 'ശാരീരികവും മാനസികവുമായ ഉപദ്രവത്തെയാണ് മീ ടു എന്ന് പറയുന്നത്. അത് വലിയ കുറ്റകൃത്യമാണ്. അതുവച്ച് തമാശ കളിക്കരുത്. ഞാന്‍ ആരേയും ആ രീതിയില്‍ ഉപദ്രവിച്ചിട്ടില്ല. എനിക്കുണ്ടായത് സ്‌ത്രീകളുമായുള്ള ശാരീരിക ബന്ധം.' -വിനായകന്‍ പറഞ്ഞു. വിനായകന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പന്ത്രണ്ടി'ന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു മീ ടുവിനെ കുറിച്ചുള്ള വിനായകന്‍റെ പുതിയ പ്രസ്‌താവന.
നേരത്തെ 'ഒരുത്തീ' എന്ന സിനിയുടെ വാര്‍ത്ത സമ്മേളനത്തിനിടെ വിനായകന്‍ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. അന്ന് താന്‍ മോശം പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തക ഇപ്പോള്‍ സ്ഥലത്തുണ്ടോ എന്ന് വിനായകന്‍ ആരാഞ്ഞു. തുടര്‍ന്ന് അന്നു പറഞ്ഞ കാര്യത്തില്‍ ചിലത് വിശദീകരിക്കാനുണ്ടെന്ന് നടന്‍ പറഞ്ഞു. മുമ്പ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടിക്ക് വിഷമം തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിഷമം ഇല്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.