കേരളം

kerala

Vaathil Official Trailer : 'വാതില്‍' തിയേറ്ററുകളിലേക്ക്; പ്രതീക്ഷയേറ്റി ട്രെയിലർ

By

Published : Aug 20, 2023, 7:16 AM IST

Vaathil Official Trailer out : ഓണം റിലീസായി ഓഗസ്റ്റ് 31ന് 'വാതില്‍' തിയേറ്ററുകളില്‍ എത്തും.

Vaathil Official Trailer  Vinay Fort  Sarju Remakanth  വാതില്‍ തിയേറ്ററുകളിലേക്ക്  വാതില്‍  വാതില്‍ ട്രെയിലർ  വിനയ് ഫോര്‍ട്ട്  Vinay Fort  അനു സിത്താര  Anu Sithara  കൃഷ്‌ണ ശങ്കര്‍  Krishna Shankar  മെറിൻ ഫിലിപ്പ്  Merin Philip  ഓണം റിലീസായി ഓഗസ്റ്റ് 31ന് വാതില്‍ തിയേറ്ററുകളില്‍  ഓണം റിലീസായിവാതില്‍ തിയേറ്ററുകളില്‍  ഓണം റിലീസായി വാതില്‍  വാതില്‍ തിയേറ്ററുകളില്‍  Vaathil Official Trailer out  Vaathil movie  Vaathil release  Vaathil release date  vinay fort new movie  Anu Sithara new movie  malayalam new movies  malayalam new releases  malayalam upcoming movies
Vaathil Official Trailer

ര്‍ജു രമാകാന്തിന്‍റെ (Sarju Remakanth) സംവിധാനത്തിൽ വിനയ് ഫോര്‍ട്ട് (Vinay Fort), അനു സിത്താര (Anu Sithara), കൃഷ്‌ണ ശങ്കര്‍ (Krishna Shankar), മെറിൻ ഫിലിപ്പ് (Merin Philip) എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'വാതില്‍' (Vaathil). ഓണം റിലീസായി തിയേറ്ററുകളില്‍ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി (Vaathil Official Trailer out). വിജയ് സേതുപതി, മഞ്ജു വാര്യർ തുടങ്ങി പ്രശസ്‌ത താരങ്ങളുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്‌തിരിക്കുന്നത്.

മലയാളികളുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാനായി ഓഗസ്റ്റ് 31ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സ്‌പാര്‍ക്ക് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ഈ ചിത്രം സിനി ലൈൻ എന്‍റർടൈൻമെന്‍റ് ആണ് പ്രേക്ഷകർക്കരികിൽ എത്തിക്കുന്നത്.

കുടംബ പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയ 'വാതിലി'ലിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കാണികളില്‍ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന രംഗങ്ങളാൽ കോർത്തിണക്കിയ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച ത്രില്ലർ അനുഭവവും ചിത്രം സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ട്രെയിലർ.

READ MORE:Vaathil Teaser 2| വിനയ് ഫോര്‍ട്ടും സംഘവും 'വാതില്‍' തുറന്നെത്തുന്നു; രണ്ടാമത്തെ ടീസറെത്തി

സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബെെജു, അഞ്ജലി നായര്‍, സ്‌മിനു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഷംനാദ് ഷബീര്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റര്‍ ജോണ്‍ക്കുട്ടിയാണ്. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ ആണ് സംഗീതം പകരുന്നത്.

ചിത്രത്തിലെ 'ജീവിതമെന്ന തമാശ' (Jeevithamenna Thamaasha), 'കനിവേ എവിടെ' (Kanive Evide) എന്നീ ഗാനങ്ങള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇരു ഗാനങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. കൂടാതെ ചിത്രത്തിലേതായി പുറത്തുവന്ന ടീസറുകളും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അനൂപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ പ്രൊഡ്യൂസർ - രജീഷ് വാളാഞ്ചേരി, പ്രൊജക്‌ട് ഡിസൈനർ - റഷീദ് മസ്‌താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി കാവനാട്ട്, കല - സാബു റാം, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, സ്റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സുധര്‍മ്മന്‍ വള്ളിക്കുന്ന്, പി ആർ ഒ - എ എസ് ദിനേശ് എന്നിവർ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരാണ്.

READ ALSO:"വാതില്‍ " ഓണത്തിന്, പുതിയ പോസ്റ്റർ പുറത്തിറങ്ങി

ABOUT THE AUTHOR

...view details