കേരളം

kerala

ETV Bharat / entertainment

ഓണം റിലീസായി വിനയ്‌ ഫോര്‍ട്ടിന്‍റെ 'വാതില്‍' - Vaathil release on this Onam

വിനയ് ഫോര്‍ട്ടും കൃഷ്‌ണ ശങ്കറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വാതില്‍ റിലീസിനൊരുങ്ങുന്നു.

ഓണം റിലീസായി വിനയ്‌ ഫോര്‍ട്ടിന്‍റെ വാതില്‍  വിനയ്‌ ഫോര്‍ട്ടിന്‍റെ വാതില്‍  വാതില്‍  വിനയ്‌ ഫോര്‍ട്ട്  Vinay Fort Krishna Shankar starrer Vaathil  Vinay Fort Krishna Shankar starrer  Vaathil  Vaathil release on this Onam  Vaathil release
ഓണം റിലീസായി വിനയ്‌ ഫോര്‍ട്ടിന്‍റെ വാതില്‍

By

Published : Aug 5, 2023, 12:40 PM IST

വിനയ് ഫോര്‍ട്ടിനെ (Vinay Fort) കേന്ദ്രകഥാപാത്രമാക്കി സര്‍ജു രമാകാന്ത് (Sarju Remakanth) സംവിധാനം ചെയ്‌ത ചിത്രമാണ് 'വാതില്‍' (Vaathil). ചിത്രം റിലീസിനോടടുക്കുകയാണ്. ഓണം റിലീസായി ഓഗസ്‌റ്റ് 31നാണ് 'വാതില്‍' തിയേറ്ററുകളില്‍ എത്തുന്നത്.

വിനയ് ഫോര്‍ട്ടിനെ കൂടാതെ കൃഷ്‌ണ ശങ്കറും (Krishna Shankar) സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനു സിത്താരയാണ് (Anu Sithara) നായിക. മെറിൻ ഫിലിപ്പും (Merin Philip) ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിനയ് ഫോര്‍ട്ട്, കൃഷ്‌ണ ശങ്കര്‍ എന്നിവരെ കൂടാതെ സുനില്‍ സുഖദ, അബിന്‍ ബിനോ, ഉണ്ണിരാജ്, വി കെ ബെെജു, സ്‌മിനു, അഞ്ജലി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

നേരത്തെ ചിത്രത്തിലെ 'ജീവിതമെന്ന തമാശ' (Jeevithamenna Thamaasha), 'കനിവേ എവിടെ' (Kanive Evide) എന്നീ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഇരുഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Also Read:Vaathil Movie| മനസ്സിനെ തൊട്ടുണര്‍ത്തും കനിവേ എവിടെ; വാതില്‍ പുതിയ ഗാനം പുറത്ത്

സ്‌പാര്‍ക്ക് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനി ലൈൻ എന്‍റര്‍ടെയിന്‍മെന്‍റാണ് 'വാതില്‍' പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഷംനാദ് ഷബീര്‍ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ക്കുട്ടി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. സെജോ ജോണ്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കല - സാബു റാം, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി കാവനാട്ട്, പ്രോജക്‌ട് ഡിസൈനർ - റഷീദ് മസ്‌താൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അനൂപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ പ്രൊഡ്യൂസർ - രജീഷ് വാളാഞ്ചേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്‌റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പരസ്യക്കല - യെല്ലോ ടൂത്ത്‌സ്‌, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read:Nivin Pauly| രാമചന്ദ്രബോസ് ആന്‍ഡ് കോ; നിവിന്‍ പോളി ഹനീഫ് അദേനി ചിത്രത്തിന്‍റെ ടൈറ്റില്‍ എത്തി

അതേസമയം 'രാമചന്ദ്രബോസ് ആന്‍ഡ് കോ' എന്ന നിവിന്‍ പോളി - ഹനീഫ് അദേനി ചിത്രത്തിലും വിനയ്‌ ഫോര്‍ട്ട് അഭിനയിക്കുന്നുണ്ട്. വിനയ്‌ ഫോര്‍ട്ട് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

'പ്രേമം', 'കനകം കാമിനി കലഹം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ പുതിയ ചിത്രമായ 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യില്‍ താന്‍ അഭിനയിക്കുമെന്നാണ് വിനയ്‌ ഫോര്‍ട്ട് നേരത്തെ ഫേസ്‌ബുക്കില്‍ കുറിച്ചത്. പോസ്‌റ്റിനൊപ്പം നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ചിത്രവും വിനയ് പങ്കുവച്ചിരുന്നു.

'രാമചന്ദ്രബോസ് ആന്‍ഡ് കോ' നിവിന്‍ പോളിയുടെ കരിയറിലെ 42-ാമത്തെ ചിത്രം കൂടിയാണ്. NP42 എന്നായിരുന്നു ചിത്രത്തിന് താത്‌കാലികമായി പേരിട്ടിരുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നിര്‍മാതാക്കള്‍ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്.

Also Read:റാണി ചിത്തിര മാര്‍ത്താണ്ഡിയിലെ ആശുപത്രി പ്രണയം! 'ആരും കാണാ കായല്‍ കുയിലേ' ഗാനം ശ്രദ്ധേയം

ABOUT THE AUTHOR

...view details