വിനയ് ഫോർട്ടിനെ (Vinay Forrt) നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സോമന്‍റെ കൃതാവ്' (Somante Krithavu). ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി (Somante Krithavu first video song). സിനിമയിലെ 'പാരിടം' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
സുജേഷ് ഹരിയുടെ ഗാനരചനയില്‍ പിഎസ് ജയഹരിയുടെ സംഗീതത്തില്‍ കെഎസ് ഹരിശങ്കർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് സിനിമയില്‍ വിനയ് ഫോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. സോമന്‍ എന്ന കുട്ടനാട്ടുകാരനായ ഒരു കൃഷി ഓഫിസറുടെ വേഷമാണ് വിനയുടേത്.
'കക്ഷി അമ്മിണിപ്പിള്ള', 'ഫേസ്', 'ഡൈവോഴ്‌സ്' തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്‍റെ നായികയായി എത്തുന്നത്. ഗര്‍ഭിണിയായ ഭാര്യയോടുള്ള സോമന്‍റെ കരുതലാണ് മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍ കാണാനാവുക.
നേരത്തെ സിനിമയുടെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ലുക്കില്‍ മാത്രമല്ല, സോമന്‍റെ കാഴ്‌ചപ്പാടുകളിലും ഏറെ വ്യത്യസ്‌തതകള്‍ ഉണ്ടെന്ന് മനസ്സിലാകുന്നതാണ് ട്രെയിലര്‍. ട്രെയലിറിന് പിന്നാലെയെത്തിയ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു കോമഡി എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ജയൻ ചേർത്തല, നന്ദൻ ഉണ്ണി, മനു ജോസഫ്, റിയാസ് നർമ്മകല, രമേശ് കുറുമശ്ശേരി, അനീഷ് ഗോപാൽ, അനീഷ് എബ്രഹാം, ജിബിൻ ഗോപിനാഥ്, പൗളി വത്സൻ, ആർജെ മുരുകൻ, സുശീൽ, ജയദാസ്, ശ്രുതി സുരേഷ്, ദേവനന്ദ, ഗംഗ ജി നായർ, രമ്യ, പ്രതിഭ രാജൻ, അനി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
കൂടാതെ 16ലധികം പുതുമുഖങ്ങളും 'സോമന്‍റെ കൃതാവി'ല്‍ വേഷമിടുന്നുണ്ട്. സിനിമയിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ ആളുകളെ കണ്ടെത്തി അവര്‍ക്ക് അഭിനയ പരിശീലനം നല്‍കി, അവരില്‍ നിന്നും തെരഞ്ഞെടുത്തവരെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്.
രാഗം മൂവീസ് രാജു മല്ല്യത്ത്, മാസ്‌റ്റർ വർക്‌സ് സ്‌റ്റുഡിയോസ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഓൺ സ്‌റ്റേജ് സിനിമാസ് ആണ് ചിത്രം അവതരിപ്പിക്കുക. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് കെ ഹരിദാസ് ആണ്. സുജിത്ത് പുരുഷൻ- ഛായാഗ്രഹണം, ബിജീഷ് ബാലകൃഷ്‌ണൻ- എഡിറ്റിങ്. പിഎസ് ജയഹരി ആണ് സംഗീതം.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്‌ടർ - റെനിറ്റ് രാജ്, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - പ്രദീപ് രാജ്, പ്രശോഭ് ബാലൻ, സുഖിൽ സാഗ്, കല - അനീഷ് ഗോപാൽ, മേക്കപ്പ് - ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം - അനിൽ ചെമ്പൂർ, അസോസിയേറ്റ് ക്യാമറാമാൻ - ക്ലിന്‍റോ ആന്‍റണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബർണാഡ് തോമസ്, അനിൽ നമ്പ്യാർ, പ്രൊഡക്‌ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്, സ്‌റ്റിൽസ് - രാഹുൽ എം സത്യൻ, പിആർഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
Also Read:Somante Krithavu Trailer: 'നിന്നെ കെട്ടണമെങ്കില്‍ സ്‌ത്രീധനം അങ്ങോട്ട് കൊടുക്കണം'; സോമന്‍റെ വിവാഹവും വ്യത്യസ്‌ത ചിന്തകളും, ട്രെയിലര്‍ പുറത്ത്