Vimala Raman wedding: മലയാളികളുടെ പ്രിയനടി വിമല രാമന്‍ വിവാഹിതയാകുന്നു. നടന്‍ വിനയ് റോയ് ആണ് വരന്‍. ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
Vimala Raman getting married to Vinay Rai: തങ്ങളുടെ മനോഹര നിമിഷങ്ങളും അവധി ആഘോഷങ്ങളുമെല്ലാം ഇരുവരും എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
Vimala Raman career: 'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ വിമല, 'ടൈം' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. പിന്നീട് 'സൂര്യന്‍', 'റോമിയോ', 'നസ്രാണി', 'കല്‍ക്കട്ട ന്യൂസ്', 'പ്രണയകാലം', 'കോളേജ് കുമാരന്‍', 'ഡാം 999' തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു.