ബോളിവുഡിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് 'ട്വൽത്ത് ഫെയിൽ'. വിക്രാന്ത് മാസി നായകനായി എത്തിയ ഈ ചിത്രം ഇതാ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. ഡിസംബർ 30ന് സിനിമ ഒടിടിയിലേക്ക് എത്തും (Vikrant Massey starrer 12th Fail OTT release).
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്. പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ട ഒരാള്‍ ഐഎഎസ് ഓഫിസറായി മാറുന്നതാണ് 'ട്വൽത്ത് ഫെയിലി'ന്‍റെ കഥ ('12th Fail' on Disney Plus Hotstar from December 30). യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
യുപിഎസ്‌സി വിദ്യാർഥികളുടെ ജീവിതവും അവർ നടത്തുന്ന പോരാട്ടങ്ങളുടെയും ഒരു ദൃശ്യാവിഷ്‌കാരം കൂടിയായിരുന്നു 'ട്വൽത്ത് ഫെയിൽ'. അനുരാഗ് പഥക്കിന്‍റെ (Anurag Pathak) ബെസ്റ്റ് സെല്ലർ നോവലാണ് ഈ ചിത്രത്തിന് ആധാരം. ഐപിഎസ് ഓഫിസർ മനോജ് കുമാർ ശർമ്മയുടെയും ഐആർഎസ് ഓഫിസർ ശ്രദ്ധ ജോഷിയുടെയും അവിശ്വസനീയമായ ജീവിത യാത്രയെ കുറിച്ചുള്ളതാണ് ഈ നോവൽ. ഇത് ആധാരമാക്കിയാണ് സംവിധായകൻ വിധു വിനോദ് ചോപ്ര 'ട്വൽത്ത് ഫെയിൽ' ഒരുക്കിയത്.