കേരളം

kerala

ETV Bharat / entertainment

മറ്റൊരാളുടെ തലയിൽ എന്‍റെ തല ഫോട്ടോഷോപ്പ് ചെയ്‌തുവരെ വാർത്ത കൊടുത്തു, എല്ലാം ആസ്വദിച്ചു: വ്യാജ വാർത്തയിൽ വിക്രം - വിക്രം ഹൃദയാഘാതം

നെഞ്ചിൽ ചെറിയ അസ്വസ്ഥതകളുമായി ആശുപത്രിയിൽ പോയ തന്നെ ചില മാധ്യമങ്ങൾ ഹൃദ്രോഗിയാക്കിയെന്ന് കോബ്രയുടെ ഓഡിയോ ലോഞ്ചിനിടെ വിക്രം പറഞ്ഞു

vikram on health scare  vikram on getting heart attack  vikram latest news  vikram cobra audio launch  vikram latest news  വ്യാജ വാർത്തയിൽ വിക്രം  വിക്രം ഹൃദയാഘാതം  കോബ്ര ഓഡിയോ ലോഞ്ച്
വ്യാജ വാർത്തയിൽ വിക്രം

By

Published : Jul 12, 2022, 7:32 PM IST

ചെന്നൈ: ആശുപത്രിയിലായ സമയത്ത് തന്നെ കുറിച്ച് വന്ന 'ഹൃദയാഘാത' വാർത്തകളോട് പ്രതികരിച്ച് ചിയാന്‍ വിക്രം. സമൂഹ മാധ്യമങ്ങളിൽ തന്നെ കുറിച്ച് വന്ന വാർത്തകളെല്ലാം ക്രിയേറ്റിവ് ആയിരുന്നുവെന്നും എല്ലാം ആസ്വദിച്ചുവെന്നും താരം പറഞ്ഞു.

നെഞ്ചിൽ ചെറിയ അസ്വസ്ഥതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ തന്‍റെ ആരോഗ്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചു. ചിലർ മറ്റേതോ രോഗിയുടെ ശരീരത്തിൽ തന്‍റെ തല വച്ച് ഫോട്ടോഷോപ്പ് ചെയ്‌തുവരെ വാർത്ത കൊടുത്തുവെന്നും വിക്രം പറഞ്ഞു. പുതിയ ചിത്രമായ കോബ്രയുടെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു താരത്തിന്‍റെ പ്രതികരണം.

എനിക്ക് നെഞ്ചിൽ കൈ വയ്‌ക്കാൻ പോലും കഴിയില്ല. ഉടനെ എനിക്ക് ഹൃദയാഘാതമാണെന്ന വാർത്തയുമായി മാധ്യമങ്ങൾ വരാം. അടുത്ത ദിവസത്തേക്ക് അവർ തിരഞ്ഞെടുത്തേക്കാവുന്ന വാർത്ത തലക്കെട്ട് എനിക്ക് കാണാൻ കഴിയും. തങ്ങൾ പ്രവചിച്ചത് വിക്രം ഉറപ്പിച്ചുവെന്നും അവർ പറഞ്ഞേക്കാം. കോബ്രയുടെ ഓഡിയോ ലോഞ്ചിന് വേദിയിലിരിക്കെ തനിക്ക് ഹൃദയാഘാതമുണ്ടായതായി വിക്രം ആംഗ്യം കാണിച്ചതായി അവർ പറഞ്ഞേക്കാമെന്നും താരം പറഞ്ഞു.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കോബ്ര ഓഗസ്റ്റ് 11നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്‌ത സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആർ റഹ്മാൻ ആണ്. കെജിഎഫ് സീരീസിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടി നായികയായ ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍ രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍ രാജന്‍ തുടങ്ങിയവരും പ്രധാന റോളുകളിലുണ്ട്.

ABOUT THE AUTHOR

...view details