കേരളം

kerala

ETV Bharat / entertainment

Vikram's Chiyaan 62 Announcement Video : വിക്രമിന്‍റെ 'ചിയാൻ 62' വരുന്നു; ത്രില്ലടിപ്പിച്ച് അനൗൺസ്‌മെന്‍റ് വീഡിയോ - Chiyan Vikrams new movie

Vikram's New Movie Chiyaan 62 : ത്രസിപ്പിക്കുന്ന അനൗൺസ്‌മെന്‍റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്

Chiyaan Vikram  Vikrams Chiyaan 62 Announcement Video  Vikrams Chiyaan 62  Chiyaan 62  Chiyaan 62 Announcement Video  വിക്രമിന്‍റെ ചിയാൻ 62 വരുന്നു  വിക്രമിന്‍റെ ചിയാൻ 62  ചിയാൻ 62 അനൗൺസ്‌മെന്‍റ് വീഡിയോ  ചിയാൻ 62  ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രം  Chiyan Vikrams new movie  Vikrams New Movie Chiyaan 62
Vikram's Chiyaan 62 Announcement Video

By ETV Bharat Kerala Team

Published : Oct 30, 2023, 2:46 PM IST

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്‌സ് (Vikram's Chiyaan 62 Announcement Video). വിക്രമിന്‍റെ 62-ാമത്തെ സിനിമയ്‌ക്ക് 'ചിയാൻ 62' എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന അനൗൺസ്‌മെന്‍റ് വീഡിയോ പുറത്തുവിട്ടാണ് നിർമ്മാതാക്കൾ പുതിയ സിനിമയുടെ വരവറിയിച്ചത്.

പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ് എന്നീ വൻ ജനപ്രീതിയാർജിച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ എസ് യു അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്. ട്രെയിലർ പോലെ തോന്നിപ്പിക്കുന്ന അനൗൺസ്‌മെന്‍റ് വീഡിയോ മികച്ച പ്രതികരണമാണ് നേടുന്നത്. യൂട്യൂബിൽ ഇതിനോടകം 18 ലക്ഷത്തിലേറെ ആളുകൾ കണ്ട വീഡിയോ ട്രെൻഡിങ് ലിസ്റ്റിലാണ്.

പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിലും വീഡിയോ തരംഗമായി. പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു ആണ് ചിയാൻ 62 നിർമ്മിക്കുന്നത്. തീവ്രവും ആകർഷകവുമായ ആക്ഷൻ എന്‍റർടെയ്‌നർ ആയിരിക്കും ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്തുവന്ന അനൗൺസ്‌മെന്‍റ് വീഡിയോയും ഇക്കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. അടുത്ത വർഷം ജനുവരിയിൽ ചിയാൻ 62 സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. അഭിനേതാക്കൾ ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തകരുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.

ഏതായാലും ചിത്രത്തിന്‍റെ ആദ്യ അധ്യായങ്ങളുടെ കഥാതന്തുവുമായി ചുറ്റിപ്പറ്റിയുള്ള സൂചനകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന അനൗൺസ്‌മെന്‍റ് വീഡിയോ ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. ധ്രുവനച്ചത്തിരം, തങ്കലാൻ തുടങ്ങിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുന്ന ചിയാൻ വിക്രമിന്‍റെ ആരാധകരെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആഹ്ളാദഭരിതരാക്കിയിരിക്കുകയാണ്. പിആർഒ: പ്രതീഷ് ശേഖർ.

തങ്കലാനിലൂടെ വിസ്‌മയിപ്പിക്കാൻ ചിയാൻ വിക്രം; റിലീസ്‌ തീയതി പുറത്ത്: അടുത്തിടെയാണ് ചിയാൻ വിക്രം- പാ രഞ്ജിത്ത്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തങ്കലാൻ സിനിമയുടെ റിലീസ് തീയതി പുറത്ത് വന്നത്. സിനിമയുടെ റിലീസ് തീയതിയും ടീസർ തീയതിയും വിക്രം തന്നെയാണ് എക്‌സിലൂടെ പങ്കുവച്ചത് (Vikram's Thangalaan Gets Release Date). തങ്കാലൻ ടീസർ നവംബർ 1-ന് പുറത്തിറങ്ങുമെന്നും 2024 ജനുവരി 26-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും വിക്രം അറിയിച്ചു

കോലാർ സ്വർണ ഘനിയിൽ (കെജിഎഫ്) നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് 'തങ്കലാനി'ലൂടെ പറയുന്നത്. പാ രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് തമിഴ് പ്രഭയാണ്. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്‌ണൻ എന്നിവരടങ്ങുന്ന ഒരു വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

READ MORE:Vikram's Thangalaan Release Date: കാത്തിരിപ്പിന് വിരാമം: തങ്കലാനിലൂടെ വിസ്‌മയിപ്പിക്കാൻ ചിയാൻ വിക്രം; റിലീസ്‌ തീയതി പുറത്ത്

ABOUT THE AUTHOR

...view details