'മാസ്‌റ്റര്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദളപതി വിജയ്‌യും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന സിനിമ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നടന്‍ വിജയ്‌യുടെ അഭിനയജീവിതത്തിലെ 67-ാമത് ചിത്രമായതിനാല്‍ തന്നെ താത്‌കാലികമായി സിനിമയ്‌ക്ക് 'ദളപതി 67' എന്ന് പേരായിരുന്നു നല്‍കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് നാളെ ഉണ്ടാകുമെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
നാളെ വൈകുന്നരം(ഫെബ്രുവരി 3) അഞ്ച് മണിയോടുകൂടിയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തുക. പ്രധാന കഥാപാത്രങ്ങള്‍ ആരെന്ന വിവരം പുറത്തുവിട്ട നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ് ചിത്രത്തിന്‍റെ സാറ്റ്‌ലൈറ്റ് അവകാശവും സംഗീത അവകാശവും സണ്‍ ടിവിയ്‌ക്കാണെന്ന വിവരം കൂടി ഇന്ന് പുറത്തുവിട്ടു. കൂടാതെ, സിനിമയുടെ ഡിജിറ്റല്‍ അവകാശം നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയ വിവരവും നിര്‍മാതാക്കള്‍ ട്വിറ്റര്‍ വഴി പങ്കുവച്ചു.