അത്ഭുതങ്ങളും പുതുമകളും പരീക്ഷണങ്ങളും കൗതുകങ്ങളുമായി മലയാള സിനിമകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന കാലത്ത് പ്രേക്ഷകര്‍ക്ക് കൗതുകമായി 'ക്ലാസ് ബൈ എ സോള്‍ജ്യർ' (Class By A Soldier). അതേ ക്ലാസ് ബൈ എ സോള്‍ജ്യര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അതിന് കാരണമാകുന്നതാകട്ടെ സിനിമയുടെ സംവിധായിക തന്നെ.
'ക്ലാസ് ബൈ എ സോള്‍ജ്യര്‍' സംവിധാനം ചെയ്യുന്നത് ഒരു പത്താം ക്ലാസു കാരിയാണ്. ഇത് തന്നെയാണ് ഈ സിനിമയെ വേറിട്ട് നിര്‍ത്തുന്നതും. ചിന്മയി നായര്‍ എന്ന കൊച്ചു മിടുക്കിയാണ് ഈ ഉദ്യമത്തിന് പിന്നില്‍.
നടനും ഗായകനുമായ വിജയ് യേശുദാസ് ആണ് ചിത്രത്തിലെ നായകന്‍. ഒരു സൈനികന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. പുതുമുഖം ഐശ്വര്യ, മീനാക്ഷി എന്നിവരാണ് നായിക കഥാപാത്രങ്ങളില്‍ എത്തുന്നത്. പ്രഖ്യാപനം മുതല്‍ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കാർഗിൽ യുദ്ധം വിജയിപ്പിച്ച ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍മാതാക്കള്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. സൈനിക വേഷത്തിലുള്ള വിജയ് യേശുദാസ് ആണ് പോസ്‌റ്ററില്‍. പോസ്‌റ്റര്‍ പശ്ചാത്തലത്തില്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും കാണാം.
അപ്പാനി ശരത്, കലാഭവൻ ഷാജോൺ, ഇർഫാൻ, ജെഫ് സാബു, ഹരീഷ് പേങ്ങൻ, സുധീർ സുകുമാരൻ, ഹരി പത്തനാപുരം, വിഷ്‌ണു ദാസ്, സജിമോൻ പാറയിൽ, ഹരീഷ് മണ്ണാഞ്ചേരി, സൂര്യ ദത്ത്, സജി റാം, ജിഫ്‌ന എസ് കുരുവിള, ശ്വേത മേനോൻ, ബ്രിന്‍റ ബെന്നി, ലിജോ, റോസ് മറിയ, കെപിഎസി ഭവി, പ്രമീള ദേവി, അധീന, മേഘ്ന, ധധനലക്ഷ്‌മി തുടങ്ങിയവരും അഭിനയിക്കുന്നു.
സാഫ്‌നത്ത് ഫ്‌നെയാ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ബെന്നി ജോസഫ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്‌ടർ പ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ് ആര്‍ സൂരജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. അനില്‍ രാജ് ആണ് ഗാന രചന. മനു ഷാജു എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
കല - ത്യാഗു തവന്നൂര്‍, മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് - സുകേഷ് താനൂര്‍, ആക്ഷന്‍ - മാഫിയ ശശി, വിഎഫ്എക്‌സ് - ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്‌റ്റുഡിയോ), ബിജിഎം- ബാലഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മന്‍സൂര്‍ അലി വെട്ടത്തൂർ, കൊറിയോഗ്രാഫര്‍ - പപ്പു വിഷ്‌ണു, സ്‌റ്റില്‍സ് - പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍ - പ്രമേഷ് പ്രഭാകര്‍ എന്നിവരും ഒരുക്കുന്നു.
അസോസിയേറ്റ് ഡയറക്‌ടര്‍ - സുഹാസ് അശോകന്‍, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - ഷാൻ അബ്‌ദുള്‍ വഹാബ്, അലീഷ ലെസ്ലി റോസ്, ഫിനാൻസ് കൺട്രോളർ - അഖിൽ ബേബി, ധന്യ ശങ്കർ, പ്രൊഡക്ഷൻ മാനേജർ - പ്രശാന്ത് കോടനാട്, പിആര്‍ഒ - എഎസ് ദിനേശ്.
Also Read:ഉര്‍വശിയും ഇന്ദ്രന്‍സും, ഈ കോമ്പോ കലക്കും...! ; ചിരിപടര്‍ത്തി ജലധാര പമ്പ്‌സെറ്റ് സ്‌നീക്ക് പീക്ക്