കേരളം

kerala

ETV Bharat / entertainment

പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുടെ 'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍'; ഓഡിയോ ലോഞ്ച് നടന്നു - വിജയ് യേശുദാസ്

'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' ഓഡിയോ ലോഞ്ച് നടന്നു. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ചിന്മയി നായരുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

Vijay Yesudas starrer Class by a soldier  Vijay Yesudas  Class by a soldier  Class by a soldier audio launch held at Kochi  Class by a soldier audio launch  പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുടെ സിനിമ  ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍  ഓഡിയോ ലോഞ്ച് നടന്നു  ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍ ഓഡിയോ ലോഞ്ച്  പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ചിന്മയി നായര്‍  വിജയ് യേശുദാസ്  ചിന്മയി നായർ
പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുടെ ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍; ഓഡിയോ ലോഞ്ച് നടന്നു

By

Published : Aug 16, 2023, 10:26 AM IST

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ ചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് എറണാകുളം ഐ എം എ ഹാളിൽ നടന്നു. നടനും ഗായകനുമായ വിജയ് യേശുദാസ്, നിർമ്മാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫന് സിഡി നല്‍കി ഓഡിയോ ലോഞ്ച് കർമ്മം നിർവഹിച്ചു.

ചലച്ചിത്ര രംഗത്തെ പ്രമുഖരായ മേജർ രവി, സഞ്ജു ശിവറാം, ദിവ്യാ പിള്ള, മീനാക്ഷി, സാബു കുരുവിള, ചിന്മയി നായർ, അഭിലാഷ് പിള്ള, അനിൽ രാജ് തുടങ്ങിയവര്‍ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ക്ലാസ്സ് ബൈ എ സോള്‍ജ്യറില്‍ ആറ് ഗാനങ്ങളാണുള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ മാജിക് ഫ്രെയിംസ് മ്യൂസിക്ക് ആണ് വിപണിയില്‍ എത്തിക്കുന്നത്.

ഒരു സൈനികന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ്‌ യേശുദാസ് പ്രത്യക്ഷപ്പെടുന്നത്. വിജയ്‌ യേശുദാസ്, മീനാക്ഷി എന്നിവരെ കൂടാതെ കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്‌മി, ഡോക്‌ടർ പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിൻ്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് ​​കൂത്തുപറമ്പ്, മാധവ് കൃഷ്‌ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്‌മി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

കോട്ടയം, ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ചിന്മയി നായർ. അനിൽ രാജ് ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സാഫ്‌നത്ത് ഫ്‌നെയാ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.

ബെന്നി ജോസഫ് ഛായാഗ്രഹണവും റക്‌സണ്‍ ജോസഫ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്‌ടര്‍ പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളർ - മന്‍സൂര്‍ അലി, കൗൺസിലിംഗ് സ്ക്രിപ്റ്റ് - ഉഷ ചന്ദ്രൻ (ദുബൈ ), കല - ത്യാഗു തവന്നൂർ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് - സുകേഷ് താനൂർ, സ്‌റ്റില്‍സ് - പവിന്‍ തൃപ്രയാര്‍, ഡിസൈനർ - പ്രമേഷ് പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സുഹാസ് അശോകൻ, അസിസ്റ്റന്‍റ്‌ ഡയറക്‌ടര്‍ - ഷാൻ അബ്‌ദുൾ വഹാബ്, അലീഷ ലെസ്‌ലി റോസ്, പി ജിംഷാർ, ബിജിഎം - ബാലഗോപാൽ, കൊറിയോഗ്രാഫി - പപ്പു വിഷ്‌ണു, വിഎഫ്എക്‌സ് - ജിനേഷ് ശശിധരൻ, ആക്ഷൻ - ബ്രൂസ്‌ലി രാജേഷ്, ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ, ക്യാമറ അസോസിയേറ്റ് - രതീഷ് രവി, പ്രൊഡക്ഷൻ മാനേജർ - പ്രശാന്ത് കോടനാട്, പിആർഒ - എഎസ്.ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read:10-ാം ക്ലാസുകാരിയുടെ സംവിധാനത്തില്‍ 'ക്ലാസ് ബൈ എ സോള്‍ജ്യർ' ; നായകനായി വിജയ് യേശുദാസ്

ABOUT THE AUTHOR

...view details