കേരളം

kerala

ETV Bharat / entertainment

രാഷ്‌ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരെ ട്രോളരുത്‌; മുന്നറിയിപ്പുമായി വിജയ്‌ - Beast release controversy

Vijay warns fans: 'ബീസ്‌റ്റ്‌' റിലീസിനോടടുക്കുമ്പോള്‍ ആരാധകര്‍ക്ക്‌ നിര്‍ദേശങ്ങളുമായി വിജയ്‌. വിജയ്‌യുടെ നിര്‍ദേശം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന്‌ പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതൃത്വം വ്യക്‌തമാക്കുന്നു.

Vijay warns fans  മുന്നറിയിപ്പുമായി വിജയ്‌  Beast release controversy  Bussy Anand tweets for Vijay
രാഷ്‌ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരെ ട്രോളരുത്‌; മുന്നറിയിപ്പുമായി വിജയ്‌

By

Published : Apr 8, 2022, 10:19 AM IST

Vijay warns fans: ദളപതി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌ ചിത്രമാണ് 'ബീസ്‌റ്റ്‌'. 'ബീസ്‌റ്റ്‌' റിലീസിനോടടുക്കുമ്പോള്‍ ആരാധകര്‍ക്ക്‌ നിര്‍ദേശങ്ങളുമായി വിജയ്‌ രംഗത്ത്‌. രാഷ്‌ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സമൂഹമാധ്യമങ്ങളിലൂടെയോ ട്രോള്‍ വീഡിയോയിലൂടെയോ പരിഹസിക്കാന്‍ പാടില്ലെന്ന്‌ ആരാധകരോട്‌ ആവശ്യപ്പെട്ട്‌ വിജയ്‌.

Bussy Anand tweets for Vijay: വിജയ്‌ മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബിസ്സി ആനന്ദ്‌ ആണ് ഇക്കാര്യം ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. വിജയ്‌യുടെ നിര്‍ദേശം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന്‌ പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതൃത്വം വ്യക്‌തമാക്കുന്നു. ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ കാരണം മുമ്പ്‌ വിജയ്‌ ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 'ബീസ്‌റ്റ്‌' റിലീസിന് മുമ്പ്‌ വിജയ്‌ മുന്നറിയിപ്പുമായി എത്തിയത്‌.

ഫാന്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ രാഷ്‌ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകള്‍, പോസ്‌റ്ററുകള്‍ എന്നിവ ഷെയര്‍ ചെയ്യരുത്‌. വിജയ്‌യുടെ നിര്‍ദേശം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന്‌ പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിസ്സി ആനന്ദ്‌ കുറിച്ചു. ഫാന്‍സ്‌ അസോസിയേഷനുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

Beast release controversy: നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത 'ബീസ്‌റ്റ്‌' ഏപ്രില്‍ 13നാണ്‌ റിലീസിനെത്തുക. കേരളത്തില്‍ രാവിലെ ഏഴ്‌ മണി മുതല്‍ പ്രത്യേക പ്രദര്‍ശനം ആരംഭിക്കും. അതേസമയം ചിത്രത്തിന് കുവൈത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ചിത്രം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുസ്‌ലിം ലീഗ്‌ പ്രസിഡന്‍റ്‌ വി.എം.എസ്‌.മുസ്‌തഫ തമിഴ്‌നാട്‌ ആഭ്യന്തര സെക്രട്ടറി എസ്‌.കെ.പ്രഭാകറിന് കത്തു നല്‍കി. മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന്‌ ആരോപിച്ചാണ് കത്തുനല്‍കിയത്‌. വിജയ്‌യുടെ കട്ടൗട്ടില്‍ ആരാധകര്‍ പാല്‍ ഒഴിച്ച്‌ പാഴാക്കാനിടയുള്ളതിനാല്‍ 'ബീസ്‌റ്റി'ന്‌ സ്‌പെഷ്യല്‍ ഷോ അനുവദിക്കരുതെന്ന്‌ ടിഎന്‍ മില്‍ക്ക്‌ അസോസിയേഷനും സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

Also Read: ബീസ്‌റ്റിന്‍റെ പ്രദര്‍ശനം നിരോധിക്കണമെന്ന്‌ മുസ്‌ലിം ലീഗ്‌

ABOUT THE AUTHOR

...view details