ഹൈദരാബാദ്:നടൻ വിജയ് വർമ്മയുടെ പുതിയ ചിത്രമായ ജാനേ ജാൻ റിലീസിന് ഒരുങ്ങുകയാണ് (Vijay Varma's new film Jaane Jaan is gearing up for release). ജയ്‌ദീപ് അഹ്ലാവത്, കരീന കപൂർ ഖാൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് താരം. പ്രമോഷൻ വേളകളില്‍ തമന്ന ഭാട്ടിയയുമായുള്ള ബന്ധത്തെക്കുറിച്ച് വിജയ് പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. ജീവിതത്തിൽ പ്രത്യേകിച്ചൊരാളുടെ സാന്നിധ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ല താനെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെ പ്രണയത്തെക്കുറിച്ചുള്ള തന്‍റെ ആശയം താരം പങ്കുവച്ചിരുന്നു.
തന്‍റെ വരാനിരിക്കുന്ന ജാനേ ജാൻ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി വിജയ് വർമ്മ അടുത്തിടെ ഡേസി വൈബ്‌സ് എന്ന ടോക്ക് ഷോയിൽ ഷെഹ്‌നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌നീക്കേഴ്‌സുകളോടുള്ള അദ്ദേഹത്തിന്‍റെ അറിയപ്പെടുന്ന ഇഷ്‌ടം മുതൽ കരീനയുമായി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത് വരെയുള്ള വ്യത്യസ്‌ത വിഷയങ്ങളിൽ സംസാരിച്ചു. തമന്നയുമായുള്ള ബന്ധം ഔദ്യോഗികമാക്കിയതുമുതൽ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അനിവാര്യമായി മാറി.
ഷോയിൽ ഷെഹ്‌നാസ് ഗില്ലുമായുള്ള സംഭാഷണത്തിനിടെ വിജയിയോട് പ്രണയത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ച് ചോദിച്ചു. തനിക്ക് പ്രണയം ഒരു പ്രണയ ബന്ധത്തിനപ്പുറമാണെന്ന് തന്‍റെ കാഴ്‌ചപ്പാടുകൾ താരം പങ്കുവെച്ചു. ഒരു നല്ല പങ്കാളിയുടെ സാന്നിധ്യത്തോടൊപ്പം വീട്ടിൽ സമാധാനം തോന്നുന്നതിനെ മറികടക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് താരം അഭിപ്രായപ്പെട്ടു. ഷോയിലെ രസകരമായ ഒരു റൗണ്ടിനിടെ കരീനയ്ക്കും യഥാർഥ കാമുകി തമന്നയ്ക്കും ഇടയിൽ തന്‍റെ "ജാനെ ജാൻ" തിരഞ്ഞെടുക്കാൻ വിജയ്‌യോട് ആവശ്യപ്പെട്ടു ഒരു നിമിഷം പോലും ചിന്തിക്കാതെ തമന്ന എന്നായിരുന്നു മറുപടി (Vijay Varma calls Tamannaah Bhatia his 'Jaane Jaan').