കേരളം

kerala

ETV Bharat / entertainment

ലക്ഷങ്ങള്‍ ചെലവിട്ട്‌ ബീസ്‌റ്റ്‌ ലുക്കില്‍ വിജയ്‌ പ്രതിമ - Vijay fans distributes petrol

Beast look Vijay Statue: വിജയ്‌ സിനിമകള്‍ എന്നും ആരാധകര്‍ക്ക്‌ ആഘോഷമാണ്. പ്രിയ താരത്തോടുള്ള ആരാധന പല രീതിയിലാണ് റിലീസ്‌ ദിനം തിയേറ്ററിന് മുന്നില്‍ പ്രകടമാക്കുക. ഇപ്പോള്‍ പുത്തന്‍ രീതി സ്വീകരിച്ചിരിക്കുകയാണ്‌ ആരാധകര്‍.

Vijay Statue worth 4 lakhs built by fans  ബീസ്‌റ്റ്‌ ലുക്കില്‍ വിജയ്‌ പ്രതിമ  Beast look Vijay Statue  Vijay fans distributes petrol  Beast response
ലക്ഷങ്ങള്‍ ചെലവിട്ട്‌ ബീസ്‌റ്റ്‌ ലുക്കില്‍ വിജയ്‌ പ്രതിമ

By

Published : Apr 14, 2022, 7:30 AM IST

Beast look Vijay Statue: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയുടെ 'ബീസ്‌റ്റ്‌' കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയത്‌. ആരാധകര്‍ക്ക്‌ വിജയ്‌ സിനിമകള്‍ എന്നും ആഘോഷമാണ്. പ്രിയ താരത്തോടുള്ള ആരാധന പല രീതിയിലാണ് റിലീസ്‌ ദിനം തിയേറ്ററിന് മുന്നില്‍ പ്രകടമാക്കുക.

Vijay Statue worth 4 lakhs built by fans: പാലഭിഷേകം ഉള്‍പ്പടെയുള്ളവ വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ പുത്തന്‍ രീതികള്‍ സ്വീകരിക്കുകയാണ് ആരാധകര്‍. 'ബീസ്‌റ്റി'നെ സ്വീകരിക്കാന്‍ സിനിമയില്‍ വിജയുടെ ലുക്കില്‍ ഒരു പ്രതിമ പണിഞ്ഞിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കമ്പനി. ഇതിനായി നാല്‌ ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോര്‍ട്ടുകള്‍.

Vijay fans distributes petrol: തമിഴ്‌നാട്ടിലെ ഇറോഡ്‌ ജില്ലയിലെ ഒരു ഇലക്‌ട്രോണിക്‌ കമ്പനിയാണ് ഇത്തരത്തില്‍ പ്രതിമ സ്ഥാപിച്ചത്‌. വിജയ്‌ ആരാധകരെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. സിനിമയുടെ റിലീസിനോടനുബന്ധിച്ച്‌ പെട്രോള്‍ വിതരണവും ചില ആരാധന കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചിരുന്നു. 100 ആരാധകര്‍ക്ക്‌ ഒരു ലിറ്റര്‍ പെട്രോള്‍ വീതമാണ് വിതരണം ചെയ്‌തത്‌. പെട്രോളിന്‍റെ വില ദിനംപ്രതി വര്‍ധിക്കുന്നതിനാലാണ് ഇത്തരമൊരു ആഘോഷമെന്നാണ്‌ ആരാധകര്‍ പ്രതികരിച്ചത്‌.

Beast response: അതേസമയം 'ബീസ്‌റ്റി'ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. സിനിമയുടെ തിരക്കഥയിലെ പാളിച്ചകളെ കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്‌. എന്നാല്‍ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്‌. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷമാണ് ചിത്രത്തില്‍ വിജയ്‌ക്ക്‌.

Also Read: Beast Trolls | വിഷുവിന്‌ എല്ലാവര്‍ക്കുമുള്ള പടക്കം തിയേറ്ററില്‍ കൊടുത്തയച്ച വിജയ്‌ അണ്ണന്‍

ABOUT THE AUTHOR

...view details