കേരളം

kerala

ETV Bharat / entertainment

വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; ട്രെയിലറിന് ഇനി മണിക്കൂറുകള്‍ മാത്രം - രശ്‌മിക മന്ദാന

വാരിസിന്‍റെ ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു. ട്രെയിലര്‍ പ്രഖ്യാപന പോസ്‌റ്ററിനൊപ്പം സെന്‍സറിങ്‌ വിവരം പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍.

വാരിസ്‌ ട്രെയിലര്‍ ഇന്നെത്തും  വാരിസ്‌ ട്രെയിലര്‍  വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്  വാരിസ്‌  Vijay starrer Varisu  Vijay  Varisu  Varisu got clean U certificate  Varisu trailer release today  Varisu trailer release  Varisu trailer  വാരിസിന്‍റെ ട്രെയിലര്‍ റിലീസ്  വാരിസിന്‍റെ ട്രെയിലര്‍  ദളപതി ആരാധകര്‍  ദളപതി  വിജയ്‌  രശ്‌മിക മന്ദാന  വിജയ്‌യുടെ 66ാമത്തെ ചിത്രം
വാരിസ്‌ ട്രെയിലര്‍ ഇന്നെത്തും...

By

Published : Jan 4, 2023, 10:43 AM IST

ദളപതി ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് 'വാരിസ്'. സിനിമയുടെ സെന്‍സറിങ്‌ പൂര്‍ത്തിയായി. 'വാരിസി'ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'വാരിസ്' ടീം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം 'വാരിസ്' ട്രെയിലര്‍ ഇന്ന് അഞ്ച് മണിക്ക് റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 'ബോസ്‌ മടങ്ങി വരുന്നു' (ദി ബോസ്‌ റിട്ടേണ്‍സ്‌) എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങുക. വംശി പൈടിപ്പിള്ളിയാണ് സിനിമയുടെ സംവിധാനം.

വിജയ്‌യുടെ 66ാമത്തെ ചിത്രം കൂടിയാണ് 'വാരിസ്'. വിജയ്‌ രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. വളര്‍ത്തച്ഛന്‍റെ മരണത്തെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന കഥാപാത്രമാണ് താരത്തിന്‍റേത്. ശരത്‌ കുമാര്‍ ആണ് സിനിമയില്‍ വിജയ്‌യുടെ അച്ഛനായെത്തുന്നത്.

രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. വിജയ്‌യും രശ്‌മികയും ഇതാദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് 'വാരിസ്'. എസ്.ജെ സൂര്യയും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. വിജയ്‌യും എസ്‌.ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് 'വാരിസ്'. പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൂടാതെ പ്രഭു, ശരത്‌ കുമാര്‍, ശ്രീകാന്ത്, ജയ സുധ, സംയുക്ത, സംഗീത, ഷാം, ഖുശ്‌ബു, യോഗി ബാബു, സംഗീത കൃഷ്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ഗിരീഷും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read:'ഖുഷ്‌ബുവിന്‍റെ സിനിമ കാണാന്‍ പോയത് കാമുകിക്കൊപ്പം'; ആരാധകരാണ് ലഹരി, വാരിസ് ഓഡിയോ ലോഞ്ചില്‍ വിജയ്

ABOUT THE AUTHOR

...view details