ബിഗ് സ്‌ക്രീനില്‍ നായകനായും വില്ലനായും ഒരുപോലെ തിളങ്ങിയ തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് വിജയ് സേതുപതി. ഏതു റോള്‍ കിട്ടിയാലും അദ്ദേഹം അത് ഗംഭീരമാക്കും എന്നതില്‍ സംശയമില്ല. ഈ വര്‍ഷം അദ്ദേഹത്തെ നായകനായും കണ്ടു, വില്ലന്‍ വേഷങ്ങളിലും കാണാനായി.
ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ ഒരു മാസ് ഹീറോ ആയി പ്രത്യക്ഷപ്പെടുകയാണ് താരം. വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഡിഎസ്‌പി'. വിജയ് സേതുപതി വീണ്ടും പൊലിസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'ഡിഎസ്‌പി'.
സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ താരത്തിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്. വാസ്കോഡ ഗാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.