Varisu audio launch: 'വാരിസ്' ഓഡിയോ ലോഞ്ചില്‍ ആരാധകരുടെ കരഘോഷം ഏറ്റുവാങ്ങി ദളപതി വിജയ്. പ്രസംഗിച്ചും 'വാരിസി'ലെ 'രഞ്ജിതമേ' പാട്ടു പാടിയുമാണ് താരം ആരാധകരെ കൈയിലെടുത്തത്. തന്‍റെ ലഹരി ആരാധകര്‍ ആണെന്നാണ് വിജയ് പറയുന്നത്.
Vijay said fans are my addiction: തന്‍റെ ലഹരി എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. കാണികള്‍ക്ക് നേരെ കൈ നീട്ടിക്കൊണ്ടായിരുന്നു വിജയുടെ മറുപടി. തന്‍റെ എല്ലാ സിനിമകളുടെയും ഓഡിയോ ലോഞ്ച് വേദിയില്‍ ഒരു ചെറു കഥ പറയുക എന്ന പതിവ് രീതി താരം ഇത്തവണയും തെറ്റിച്ചില്ല.
Vijay thanks to Varisu director: 'വാരിസ്' സംവിധായകന്‍ വംശി പൈഡിപ്പള്ളിക്ക് താരം നന്ദിയും രേഖപ്പെടുത്തി. 'വാരിസ്' ഒരു കംപ്ലീറ്റ് ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആണെന്നും ജീവിതത്തില്‍ മറക്കാനാകാത്ത സിനിമ സമ്മാനിച്ചതിന് വംശിക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നുമാണ് വിജയ് പറഞ്ഞത്. 'ഞാന്‍ കൊവിഡ് സമയത്താണ് വംശിയെ കാണുന്നത്. ഫാമിലി എന്‍റര്‍ടെയ്‌നര്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. മറക്കാനാകാത്ത സിനിമ നമ്മള്‍ പ്രേക്ഷകര്‍ക്ക് നല്‍കണം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്ക് മറക്കാനാകാത്ത ഒരു സിനിമ തന്നതിന് വംശിക്ക് നന്ദി' -വിജയ് പറഞ്ഞു.
Vijay about Prakash Raj: മുത്തുപ്പാണ്ടി എന്ന 'ഗില്ലി'യിലെ വില്ലന്‍ കഥാപാത്രത്തിന്‍റെ പേര് വിളിച്ചുകൊണ്ട് പ്രകാശ് രാജിനെ കുറിച്ചും വിജയ് വേദിയില്‍ സംസാരിച്ചു. 14 വര്‍ഷത്തിന് ശേഷം 'വാരിസി'ലൂടെ പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുകയാണ്. 'വാരിസി'ലും വില്ലന്‍ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്. പൊങ്കല്‍ റിലീസായി ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Vijay about Yogi Babu: യോഗി ബാബുവിനെ കുറിച്ചും താരം വേദിയില്‍ സംസാരിച്ചു. യോഗി ബാബുവും ഇപ്പോള്‍ ഹീറോയാണെന്നാണ് താരം പറഞ്ഞത്. 'ഒരു കാലത്തില്‍ ഏതെങ്കിലും ഒരു സിനിമയില്‍ തന്‍റെ തലയെങ്കിലും പ്രത്യക്ഷപ്പെടണമെന്ന് ആഗ്രഹിച്ച് നടന്ന ആളായിരുന്നു യോഗി. ഇന്ന് നോക്കൂ, യോഗി ബാബുവിനെ ഒരു സീനിലെങ്കിലും അഭിനയിപ്പിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നത് ഇപ്പോള്‍ സംവിധായകരാണ്. യോഗിയുടെ വളര്‍ച്ചയില്‍ സന്തോഷം'-വിജയ് പറഞ്ഞു.