കാത്തിരിപ്പിനൊടുവില്‍ വിജയ്‌യുടെ 'വാരിസ്' ട്രെയിലര്‍ എത്തി. ദളപതി ആരാധകരെ മാത്രമല്ല, കുടുംബ പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന തരത്തിലാണ് ട്രെയിലര്‍. ഒരു ആക്ഷന്‍ ഫാമിലി എന്‍റര്‍ടെയ്‌നര്‍ ചിത്രമാകും 'വാരിസ്' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ വിജയ്‌യുടെ മാസ് ആക്ഷന്‍ രംഗങ്ങളും, നര്‍മ മുഹൂര്‍ത്തങ്ങളും കാണാനാകും. ഒപ്പം വില്ലനായെത്തുന്ന പ്രകാശ് രാജും ട്രെയിലറില്‍ ഹൈലൈറ്റാകുന്നുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശ് രാജും വിജയ്‌യും ഒന്നിക്കുന്നത് സിനിമയുടെ പ്രത്യേകതകളിലൊന്നാണ്.
നായികയായി രശ്‌മിക മന്ദാനയും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എസ്. ജെ സൂര്യയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വിജയ്‌യും എസ്.ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് വാരിസ്. കൂടാതെ പ്രഭു, ജയസുധ, ഖുശ്‌ബു, ശ്രീകാന്ത്, യോഗി ബാബു, ശ്യാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.