കേരളം

kerala

ETV Bharat / entertainment

വാരിസ് ഗാനം ആലപിക്കാന്‍ വിജയ്‌.. പുതിയ അപ്‌ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍ - വാരിസ്

Varisu first single promo: വാരിസിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ ഇന്ന് പുറത്തിറങ്ങും. വിജയ്‌ തന്നെയാകും ഗാനം ആലപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

Vijay movie Varisu song  Vijay movie  Varisu song  Vijay  Varisu  വാരിസ് ഗാനം  വാരിസ് ഗാനം ആലപിക്കാന്‍ വിജയ്‌  Varisu first single promo  വാരിസിലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ  Vijay movie Varisu  Vijay 66th movie  Varisu release
വാരിസ് ഗാനം ആലപിക്കാന്‍ വിജയ്‌.. പുതിയ അപ്‌ഡേറ്റുമായി അണിയറപ്രവര്‍ത്തകര്‍

By

Published : Nov 3, 2022, 3:09 PM IST

Vijay movie Varisu: വിജയ്‌യിനെ കേന്ദ്ര കഥാപാത്രമാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാരിസ്'. തെലുഗു ചിത്രങ്ങളിലൂടെ പ്രശസ്‌തനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രം കൂടിയാണ് 'വാരിസ്'. ചിത്ര പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ 'വാരിസി'ന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Varisu first single promo: ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. 'വാരിസി'ലെ ആദ്യ ഗാനത്തിന്‍റെ പ്രൊമോ ഇന്ന് വൈകിട്ട് 6.30ന് എത്തും. സിനിമയുടെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എസ്‌ തമന്‍റെ സംഗീതത്തില്‍ വിജയ്‌ ആകും ഗാനം ആലപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Vijay 66th movie: ഒരു ഫാമിലി എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. വിജയുടെ 66-ാം ചിത്രം കൂടിയാണിത്. രശ്‌മിക മന്ദാന ആണ് സിനിമയില്‍ വിജയുടെ നായികയായെത്തുക. പ്രകാശ് രാജ്, ശരത്‌ കുമാര്‍, പ്രഭു, ശ്യാം, ജയസുധ, ശ്രീകാന്ത്, ഖുശ്‌ബു, സംഗീത കൃഷ്‌ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Varisu release: ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഈ നിര്‍മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെഎല്‍ ചിത്രസംയോജനവും നിര്‍വഹിക്കും. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരേസമയം തെലുഗുവിലും തമിഴിലുമായാണ് ചിത്രീകരണം. 2023 പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read:കയ്യില്‍ ചുറ്റികയുമായി കലിപ്പ് മൂഡില്‍ വിജയ്... വാരിസ് ദീപാവലി പോസ്‌റ്റര്‍

ABOUT THE AUTHOR

...view details