Beast song Beast mode: ദളപതി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ബീസ്‌റ്റ്'. 'ബീസ്‌റ്റി'ന്‍റെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 3.38 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ബീസ്‌റ്റ് മോഡ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിവേകിന്‍റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തില്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ഗാനാലാപനം. ഗാനം ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു.
Beast trailer: അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ട്രെയ്‌ലറിനും ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. റിലീസ് ചെയ്‌ത് 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്. നിലവില്‍ 46 മില്യണിലധികം പേരാണ് ചിത്രത്തിന്‍റെ തമിഴ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 'ബീസ്‌റ്റി'ന്‍റെ മലയാളം ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു.
Vijay as spy agent: 'ബീസ്‌റ്റ്' തീര്‍ത്തുമൊരു ട്രീറ്റ് ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നഗരത്തിലെ ഒരു ഷോപ്പിംഗ് മോള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളും, ബന്ദികളായവരുടെ മുന്നില്‍ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന വിജയ്‌യുമാണ് ട്രെയ്‌ലറില്‍. വിജയ് തന്നെയാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ആക്ഷന്‍ ത്രില്ലര്‍ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ വീരരാഘവന്‍ എന്ന സ്‌പൈ ഏജന്‍റായാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
Beast release: ഏപ്രില്‍ 13ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ഏപ്രില്‍ 14നാണ് 'ബീസ്‌റ്റ്' റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാഷിന്‍റെ കെജിഎഫും അതേ ദിവസം റിലീസ് ചെയ്യുന്നതിനാല്‍ 'ബീസ്‌റ്റ്' ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുകയായിരുന്നു.