Beast leaked online: ദളപതി ആരാധകര്‍ നാളേറെയായി പ്രതീക്ഷിയോടെ കാത്തിരുന്ന വിജയ് ചിത്രം 'ബീസ്‌റ്റ്' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ് എന്‍റര്‍ടെയ്‌നറായി ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.
ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുമ്പോള്‍ 'ബീസ്‌റ്റി'ന്‍റെ വ്യാജ പതിപ്പും പുറത്തിറങ്ങിയിരിക്കുകയാണ്. റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ് റോക്കേഴ്‌സ്, മൂവിറൂള്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലാണ് ചിത്രം പ്രത്യകഷപ്പെട്ടത്.
ഇതാദ്യമായല്ല റിലീസ് ദിനം തന്നെ പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങുന്നത്. പ്രധാന താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇത്തരത്തില്‍ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങാറുണ്ട്. വ്യാജന്‍ പുറത്തിറങ്ങിയതോടെ അഭ്യര്‍ഥനയുമായി വിജയ് ആരാധകരും രംഗത്തെത്തി. വ്യാജ പതിപ്പുകള്‍ ആരും ഡൗണ്‍ലോഡ് ചെയ്‌ത് കാണരുതെന്ന അഭ്യര്‍ഥനയുമായാണ് വിജയ് ആരാധകര്‍ എത്തിയത്.
Beast release: തമിഴ്‌നാട്ടില്‍ 800 തിയേറ്ററുകളിലും ആഗോളതലത്തില്‍ 6000 ഓളം സ്‌ക്രീനുകളിലുമാണ് 'ബീസ്‌റ്റ്' റിലീസിനെത്തിയത്. ആദ്യം ഏപ്രില്‍ 14നായിരുന്നു 'ബീസ്‌റ്റ്' റിലീസിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 14ന് യാഷിന്‍റെ 'കെജിഎഫ് 2' റിലീസിനെ തുടര്‍ന്ന് 'ബീസ്‌റ്റ്' റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍.
Also Read:ലക്ഷങ്ങള്‍ ചെലവിട്ട് ബീസ്‌റ്റ് ലുക്കില്‍ വിജയ് പ്രതിമ