HBD Vijay Devarakonda: തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് ഇന്ന് 33ാം ജന്മദിനമാണ്. പിറന്നാള്‍ ദിന ആഘോഷത്തിന്‍റെ തിരക്കിലാണിപ്പോള്‍ താരവും ആരാധകരും. ഈ സാഹചര്യത്തില്‍ 'ലൈഗര്‍' അണിയറപ്രവര്‍ത്തകരും താരത്തിന് പിറന്നാള്‍ സര്‍പ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ്.
The Liger Hunt theme out: 'ലൈഗറി'ലെ ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദേവരക്കൊണ്ട തന്നെയാണ് ഹൈലൈറ്റാകുന്നത്. ഫര്‍ഹാദ് ബിവന്‍ഡിവാല, ശേഖര്‍ അസ്‌തിത്വ, വിക്രം മോണ്‍ത്രോസ് എന്നിവരുടെ വരികള്‍ക്ക് വിക്രം മോണ്‍ത്രോസിന്‍റെ സംഗീതത്തില്‍ ഫര്‍ഹാദ് ബിവന്‍ഡിവാല ആണ് ഗാനാലാപനം.
The Liger Hunt theatre release: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ബോക്‌സറുടെ വേഷമാണ് താരത്തിനെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ഓഗസ്‌റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും. പുരി ജഗന്നാഥ് ആണ് സംവിധാനം. ചാര്‍മ്മേ കൗര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Vijay Devarakonda birthday wishes: പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. രാവിലെ തന്നെ സാമന്തയും അനന്യ പാണ്ഡേയും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിനിമ മേഖലയില്‍ നിന്നുള്‍പ്പെടെ താരത്തിന്‍റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും പിറന്നാള്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.