Vijay Deverakonda bollywood entry: തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് വിജയ് ദേവരകൊണ്ട. താരത്തിന് ആരാധികമാരും ഏറെയാണ്. ഒരു കടുത്ത ആരാധികയെ നേരില്‍ കണ്ട് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് നടന്‍.
Fan girl tattoed Vijay Devarakonda potrait: തന്‍റെ മുഖം ദേഹത്ത് പച്ച കുത്തിയ ആരാധികയെയാണ് വിജയ് ദേവരകൊണ്ട നേരില്‍ കാണാനെത്തിയത്. 'ലൈഗര്‍' സിനിമയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സൂപ്പര്‍ ഫാന്‍ മീറ്റിന്‍റെ ഭാഗമായാണ് താരം ആരാധികയെ നേരില്‍ കണ്ടത്. ഇഷ്‌ട താരത്തെ നേരില്‍ കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ താരം ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
വിജയ്‌യുടെ മുഖം ആരാധിക തന്‍റെ പുറക് വശത്താണ് പച്ച കുത്തിയത്. ഇത് നടന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്‌തു. ആരാധികയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും താരം മറന്നില്ല. 'ലൈഗര്‍' സിനിമയുടെ സംവിധായകന്‍ പുരി ജഗന്നാഥും, നടിയും നിര്‍മാതാവുമായ ചാര്‍മി കൗറും വിജയ്‌ക്കൊപ്പം ഉണ്ടായിരുന്നു.