കേരളം

kerala

ETV Bharat / entertainment

ലൈഗര്‍ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ്‌ ദേവരകൊണ്ട, ട്വിറ്ററില്‍ ട്രെന്‍ഡായി ലൈഗര്‍ ബഹിഷ്‌കരണം - Boycott Liger Movie

Liger Boycott reasons: ലൈഗറും ബഹിഷ്‌കരണ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ലൈഗര്‍ പ്രൊമോഷനിടെയുള്ള വിജയ്‌ ദേവരകൊണ്ടയുടെ പ്രവൃത്തിയാണ് ലൈഗര്‍ ബഹിഷ്‌കരണ കാരണങ്ങളില്‍ ഒന്ന്.

Liger promotions  Boycott Liger  Vijay Devarakonda in Liger promotions  Boycott Liger in twitter trends  Sports action thriller Liger  Vijay Devarakonda as boxer  Liger release  Vijay Devarakonda latest movies  Liger Boycott reasons  ലൈഗറും ബഹിഷ്‌കരണ പട്ടികയില്‍  ലൈഗര്‍ പ്രൊമോഷനിടെയുള്ള വിജയ്‌ ദേവരകൊണ്ട  Vijay Devarakonda confirms Liger sequel  ലൈഗര്‍ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ്‌ ദേവരകൊണ്ട  ലൈഗര്‍ ബഹിഷ്‌കരണം  ട്വിറ്ററില്‍ ട്രെന്‍ഡായി ലൈഗര്‍ ബഹിഷ്‌കരണം  Boycott Liger Movie  Boycott Liger Movie Twitter trend
ലൈഗര്‍ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ്‌ ദേവരകൊണ്ട, ട്വിറ്ററില്‍ ട്രെന്‍ഡായി ലൈഗര്‍ ബഹിഷ്‌കരണം

By

Published : Aug 20, 2022, 6:19 PM IST

Liger promotions: തെലുഗു സൂപ്പര്‍ താരം വിജയ്‌ ദേവരകൊണ്ടയുടെ റിലീസിനൊരുങ്ങുനന ഏറ്റവും പുതിയ ചിത്രമാണ് 'ലൈഗര്‍'. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ താരം. പ്രൊമോഷന്‍റെ ഭാഗമായി താരം കഴിഞ്ഞ ദിവസം കൊച്ചിയിലും എത്തിയിരുന്നു.

Boycott Liger: പുതിയ സിനിമകളുടെ ബഹിഷ്‌കരണ പട്ടികയിലേക്ക് 'ലൈഗറും' ഇടംപിടിച്ചിരിക്കുകയാണിപ്പോള്‍. ഇതിന് പല കാരണങ്ങളാണ് ആളുകള്‍ പറയുന്നത്. പ്രൊമോഷനിടെയുള്ള താരത്തിന്‍റെ പ്രവൃത്തിയാണ് 'ലൈഗര്‍' ബഹിഷ്‌കരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നായി പറയപ്പെടുന്നത്.

Vijay Deverakonda in Liger promotions: 'ലൈഗര്‍' പ്രചരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിജയ്‌ ദേവരകൊണ്ട മുന്നിലെ ടീപ്പോയ്‌ക്ക് മുകളില്‍ കാല്‍ കയറ്റി വച്ചിരുന്ന് സംസാരിച്ചിരുന്നു. ഇതാണ് ബഹിഷ്‌കരണ കാരണങ്ങളില്‍ ഒന്നായി പറയുന്നത്. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ്‌ 'ലൈഗറു'മായി സഹകരിക്കുന്നതാണ് 'ലൈഗര്‍' ബഹിഷ്‌കരണത്തിനുള്ള മറ്റൊരു കാരണം.

Boycott Liger in twitter trends: 'വിജയ്‌ ദേവരകൊണ്ടയോട് വെറുപ്പൊന്നുമില്ല. താരത്തിന് ഇതിനോടകം തന്നെ പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ നമ്മള്‍ 'ലൈഗറി'നെ ബഹിഷ്‌കരിച്ചില്ലെങ്കില്‍ അത് കരണ്‍ ജോഹറിന് ലാഭമുണ്ടാക്കും', ഇപ്രകാരമായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ ലൈഗര്‍ ബഹിഷ്‌കരണ ട്വീറ്റ്.

വിജയുടെ വീട്ടില്‍ നടന്ന ഒരു പൂജയാണ് മറ്റൊരു ബഹിഷ്‌കരണ കാരണം. ദേവരകൊണ്ടയും 'ലൈഗര്‍' നായിക അനന്യ പാണ്ഡെയും അടുത്തിടെ നടന്‍റെ വീട്ടില്‍ നടന്ന പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പൂജ ചടങ്ങില്‍ ദേവരകൊണ്ടയും അനന്യ പാണ്ഡെയും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്നാണ് ആക്ഷേപം.

Vijay Deverakonda confirms Liger sequel: ലൈഗറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും താരം സൂചന നല്‍കിയിരിക്കുകയാണ്. പ്രൊമോഷനിടെയുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് ദേവരകൊണ്ട ലൈഗര്‍ സീക്വലിനെ കുറിച്ച് പറഞ്ഞത്. നമ്മള്‍ ലൈഗര്‍ സീക്വലിനെ കുറിച്ച് ചിന്തിക്കുകയാണെന്നും പക്ഷേ അതിന് കുറച്ച് സമയമെടുക്കുമെന്നുമാണ് താരം മറുപടി നല്‍കിയത്.

Sports action thriller Liger: പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രമാണ് 'ലൈഗര്‍'. സിനിമയുടെ ട്രെയ്‌ലറും ഗാനവുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ്‌ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മിക്‌സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ താരമായാണ് വിജയ്‌ ദേവരകൊണ്ട വേഷമിട്ടിരിക്കുന്നത്. ചായക്കടക്കാരനില്‍ നിന്നും ലാസ്‌വെഗാസിലെ മിക്‌സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് 'ലൈഗര്‍'.

Vijay Deverakonda as boxer: പ്രശസ്‌ത ബോക്‌സിങ് താരം മൈക്ക് ടൈസണ്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. അനന്യ പാണ്ഡെ ആണ് നായിക. റോണിത്‌ റോയ്‌, വിഷ്‌ണു റെഡ്ഡി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുരി ജഗന്നാഥ്‌ ആണ് പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം.

Liger release: കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും പുരി കണക്‌ട്‌സും സംയുക്തമായാണ് നിര്‍മാണം. യഷ്‌ രാജ്‌ ഫിലിംസാണ് ചിത്രത്തിന്‍റെ വിതരണം. മണി ശര്‍മ സംഗീതവും നിര്‍വഹിച്ചു. പ്രധാനമായും തെലുഗു, ഹിന്ദി എന്നീ ഭാഷകളിലൊരുങ്ങിയ സിനിമ മലയാളം, തമിഴ്‌, കന്നഡ ഭാഷകളിലും ഓഗസ്‌റ്റ് 25ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ 150ലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

Vijay Deverakonda latest movies: വിജയ്‌ ദേവരകൊണ്ട - പുരി ജഗന്നാഥ്‌ കൂട്ടുകെട്ടിലൊരുങ്ങിയ ആദ്യ ചിത്രം കൂടിയാണ് 'ലൈഗര്‍'. പുരി ജഗന്നാഥിന്‍റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന 'ജന ഗണ മന', ശിവ നിരവ് സംവിധാനം ചെയ്യുന്ന 'ഖുശി' എന്നിവയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന നടന്‍റെ മറ്റ് ചിത്രങ്ങള്‍. 'ജന ഗണ മന'യില്‍ പൂജ ഹെഗ്‌ഡയും 'ഖുശി'യില്‍ സാമന്തയുമാണ് നായികമാരായി എത്തുന്നത്.

Also Read:മോഹന്‍ലാല്‍ സിഹം, മമ്മൂട്ടി ടൈഗര്‍, വിജയ്‌ ദേവരകൊണ്ടയുടെ മാസ്‌ മറുപടി വൈറല്‍

ABOUT THE AUTHOR

...view details